Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക്-അഫ്ഗാന്‍ ബന്ധം തകര്‍ക്കാനുള്ള ഇന്ത്യയുടെ ശ്രമം നടക്കില്ളെന്ന് സര്‍താജ് 

text_fields
bookmark_border
പാക്-അഫ്ഗാന്‍ ബന്ധം തകര്‍ക്കാനുള്ള ഇന്ത്യയുടെ ശ്രമം നടക്കില്ളെന്ന് സര്‍താജ് 
cancel


ഇസ്ലാമാബാദ്: പാക്-അഫ്ഗാന്‍ ബന്ധം തകര്‍ക്കാനുള്ള ഇന്ത്യയുടെ ശ്രമം വിലപോവില്ളെന്ന് പാകിസ്താന്‍. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. പാകിസ്താന്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന അഫ്ഗാനിസ്താന്‍െറ ആരോപണം ഇന്ത്യയെ സന്തോഷിപ്പിക്കാന്‍വേണ്ടി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അമൃത്സറില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുത്ത് പാകിസ്താനില്‍ മടങ്ങിയത്തെിയതിനുശേഷമായിരുന്നു സര്‍താജിന്‍െറ പ്രസ്താവന. 

പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള ബന്ധം തകര്‍ക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം വ്യാമോഹം മാത്രമാണ്. ഇന്ത്യയുടെ ചില ആവശ്യങ്ങള്‍ക്ക് അഫ്ഗാനിനെ കൂട്ടുപിടിക്കുകമാത്രമാണ് ചെയ്യുന്നത്. ഈ രണ്ടു രാജ്യങ്ങളും മതപരമായും സാംസ്കാരികപരമായും യോജിച്ചുനില്‍ക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്റഫ് ഗനിയുടെ പ്രസ്താവന ഖേദജനകമാണെന്നും സര്‍താജ് പറഞ്ഞു. അഫ്ഗാനെതിരെ പാകിസ്താന്‍ അപ്രഖ്യാപിത യുദ്ധം പ്രഖ്യാപിച്ചതാണെന്നും താലിബാനെ ഉപയോഗിച്ച് തന്‍െറ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നതായും അഷ്റഫ് ഗനി ആരോപിച്ചിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sartaj aziz
Next Story