സിറിയന്‍ തീരത്ത് റഷ്യയുടെ കൂടുതല്‍ യുദ്ധക്കപ്പലുകള്‍
text_fieldsഡമസ്കസ്: സിറിയയില്‍ വിമതനിയന്ത്രണത്തിലുള്ള അലപ്പോയില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിച്ചതിനു പിന്നാലെ റഷ്യന്‍ നാവികസേന സിറിയന്‍ തീരത്തത്തെി. ഉഗ്രനശീകരണശേഷിയുള്ള അഡ്മിറല്‍ ഗ്രിഗൊറോവിച്ച്, കാലിബര്‍ മിസൈലുകള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ള മൂന്ന് മുങ്ങിക്കപ്പലുകള്‍ എന്നിവയാണ് വെള്ളിയാഴ്ച സിറിയന്‍ തീരത്തത്തെിയത്. ഏതാനും ദിവസങ്ങള്‍ക്കകം അലപ്പോയില്‍ വിമതര്‍ക്കെതിരായ ആക്രമണം ശക്തമാക്കുന്നതിന്‍െറ സൂചനയാണ് റഷ്യന്‍ നാവികസേനയുടെ വര്‍ധിച്ച സാന്നിധ്യം നല്‍കുന്നത്. റഷ്യന്‍ വ്യോമസേനയുടെ കൂടുതല്‍ വിമാനങ്ങളും സിറിയയിലത്തെിയിട്ടുണ്ട്.
വെടിനിര്‍ത്തല്‍ അവസാനിക്കുന്ന വെള്ളിയാഴ്ച രാത്രിക്കകം അലപ്പോ നഗരം വിട്ടുപോകണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍, നഗരത്തില്‍നിന്ന് സുരക്ഷിതമായി പുറത്തുകടക്കാന്‍ മാര്‍ഗങ്ങളില്ലാത്തതിനാല്‍, നിരവധി സിവിലിയന്മാര്‍ക്ക് രക്ഷപ്പെടാനായിട്ടില്ളെന്ന് വിമതര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
