വിമാനയാത്രാക്കിടെ വാതിൽ തുറക്കാൻ ശ്രമം; റഷ്യൻ സഞ്ചാരി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: മോസ്കോയിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാന യാത്രക്കിടെ റഷ്യൻ വിനോദ സഞ്ചാരി വിമാനത്തിെൻറ വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനത്തിലെ ഒരു ജീവനക്കാരൻ ടൂറിസ്റ്റിനെ നിയന്ത്രിച്ചു നിർത്തിയതുകൊണ്ട് അപകടങ്ങൾ സംഭവിച്ചില്ല. വിമാനത്തിെൻറ പൈലറ്റ് സംഭവം ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
വിമാനം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ ഇയാളെ പൊലീസ് പിടികൂടി. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയപ്പോൾ രക്തത്തിൽ മദ്യത്തിെൻറ അംശമുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വിമാനത്തിെൻറ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രികരെ പരിഭ്രാന്തിയിലാക്കിയതിന് 50,000 രൂപ പിഴ വിധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
