ജീവൻ പണയം വെച്ചൊരു ഫോ​േട്ടാ ഷൂട്ട്​

13:42 PM
17/02/2017

ദുബൈ: മോഡലുകളുടെ ഫോ​േട്ടാ ഷൂട്ടുകൾ ​ഫാഷൻ ലോകത്തിന്​ പുത്തരിയല്ല. എന്നാൽ ഫാഷൻ ലോകത്തെ ഇപ്പോൾ ഞെട്ടിപ്പിച്ചിരിക്കുന്നത്​ റഷ്യൻ മോഡലായ  വികി ഒടിൻറ്​കോവയുടെ ഫോ​േട്ടാ ഷൂട്ടാണ്​. മറ്റു മോഡലുകളിൽ നിന്ന്​ വ്യത്യസ്​തമായി ദുബൈയിലെ 1004 അടി ഉയരമുള്ള കെട്ടിടത്തിൽ തൂങ്ങി നിന്ന്​ സാഹസികമായി എടുത്ത ഫോ​േട്ടാകളാണ്​ സോഷ്യൽ മീഡയയിൽ വൈറലായത്​​​. 

ദ​ുബൈയിലെ കയാൻ ടവറിന്​ മുകളിൽ സഹായിയുടെ കൈകളിൽ തൂങ്ങി നിൽക്കുന്ന വികിയുടെ ചിത്രം ആരെയും സ്​തംബദരാക്കുന്നതാണ്​​. സഹായിയുടെ കൈയൊന്ന്​ പാളിയായാൽ വികി ചിതറി തെറിക്കുക ആയിരം അടി താഴെക്ക്​. ഒരു സുരക്ഷ മുൻകരുതലും എടുക്കാതെ  സാഹസികമായാണ്​ വിക്കി ഫോ​േട്ടാക്ക്​ പോസ്​ ചെയ്​തത്​. ലക്ഷകണക്കിന്​ ആളുകളാണ്​ ഫോ​േട്ടാക്ക്​​ ഇൻസ്​റ്റഗ്രാമിൽ ലൈക്ക്​ ചെയ്​തിരിക്കുന്നത്​. ഫോ​േട്ടാ എടുക്കുന്ന മോഡലി​​െൻറ വിഡിയോയും പുറത്ത്​ വന്നു കഴിഞ്ഞു. അതിന്​ മികച്ച പ്രതികരണമാണ്​ സോഷ്യൽ മീഡിയയിൽ നിന്ന്​ ലഭിക്കുന്നത്​.

ഏറെ മൽസരങ്ങൾ നില നിൽക്കുന്ന മേഖലയാണ്​ ഫാഷൻ ലോകം. ഇവിടെ പിടിച്ച്​ നിൽക്കണമെങ്കിൽ വ്യത്യസ്​തമായി ചിലത്​ ചെയ്യണമെന്ന്​ 23കാരിയായ റഷ്യൻ മോഡൽ വിക്കിക്ക്​​ അറിയാം. എങ്കിലും സ്വന്തം ജീവൻ പണയം വെച്ച്​ നടത്തിയ ഇൗ ഫോ​േട്ടാ എടുപ്പ്​  അൽപം കടന്ന കൈയായിപ്പോയെന്നാണ് ഫാഷൻ ലോകത്തെ അണിയറ സംസാരം​.

COMMENTS