റഷ്യൻ ആക്രമണം: രണ്ടരമാസത്തിനിടെ സിറിയയിൽ 544 മരണം
text_fieldsഡമസ്കസ്: സിറിയയിൽ വിമതർക്കെതിരെ ബശ്ശാർ സൈന്യത്തിനു പിന്തുണയുമായി രണ്ടരമാസ ം നീണ്ടുനിന്ന റഷ്യൻ വ്യോമാക്രമണത്തിൽ 544 സിവിലിയൻമാർ കൊല്ലപ്പെട്ടതായും 2000ത്തിേലറ െ ആളുകൾക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകളുടെ വെളിപ്പെടുത്തൽ.
ഏപ്രിൽ 26മുതലാണ് വിമത മേഖലയായ ഇദ്ലിബിലും ഹമ പ്രവിശ്യയിലും റഷ്യ സിറിയൻ സൈന്യത്തിനൊപ്പം ചേർന്ന് ആക്രമണം ശക്തമാക്കിയത്. കൊല്ലപ്പെട്ടവരിൽ 130 പേർ കുട്ടികളാണ്. 23ലേറെ ആരോഗ്യ കേന്ദ്രങ്ങൾ ബോംബാക്രമണത്തിൽ തകർത്തു. മൂന്നുലക്ഷത്തിലേറെ ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടു.
അവരിൽ ഭൂരിഭാഗവും മേഖലയിൽനിന്ന് പലായനം ചെയ്തതായി സന്നദ്ധ സംഘടനയായ വൈറ്റ്ഹെൽമറ്റ് വക്താവ് അഹ്മദ് അൽ ൈശഖ് പറഞ്ഞു. ആക്രമണത്തിൽ ക്ലസ്റ്റർ ബോംബുകളും മാരകായുധങ്ങളും ഉപയോഗിച്ചതായി കഴിഞ്ഞമാസം യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൺ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ബശ്ശാർ സൈന്യവും റഷ്യയും തള്ളിക്കളയുകയായിരുന്നു.
2015ലാണ് ഇദ്ലിബ് പൂർണമായും വിമതരുടെ നിയന്ത്രണത്തിലായത്. അന്നുമുതൽ അതു തിരിച്ചുപിടിക്കാൻ സൈന്യം ആക്രമണവും തുടങ്ങി.