Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുടിൻ ഭരണഘടന...

പുടിൻ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചു; റഷ്യൻ പ്രധാനമന്ത്രി രാജിവെച്ചു

text_fields
bookmark_border
പുടിൻ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചു; റഷ്യൻ പ്രധാനമന്ത്രി രാജിവെച്ചു
cancel

മോസ്​കോ: പ്രസിഡൻറ്​ വ്ലാദിമിർ പുടിൻ ഭരണഘടന പരിഷ്​കാരം പ്രഖ്യാപിച്ചതിനെ തുടർന്ന്​ റഷ്യൻ പ്രധാനമന്ത്രി ദിമ ിത്രി മെദ്​വ്യദെവ്​ രാജിവെച്ചു. പുടിന്​ രാജിക്കത്ത്​ സമർപ്പിച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്​തു. ലക ്ഷ്യങ്ങൾ നേടുന്നതിൽ മന്ത്രിസഭ പരാജയപ്പെട്ടതായി വ്യക്തമാക്കിയ പുടിൻ, മെദ്​വ്യദെവിന്​ നന്ദി പറഞ്ഞു. പ്രസിഡൻഷ്യൻ സെക്യൂരിറ്റി കൗൺസിലി​​െൻറ ഉപമേധാവിയായി മെദ്​വ്യദെവിനെ നിയമിച്ചു.

പുതിയ മന്ത്രിസഭ ​​പ്രഖ്യാപിക്കും വരെ മന്ത്രിമാരോട്​ തുടരാനും പ്രസിഡൻറ്​ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം, പാർലമ​െൻറിന്​ കൂടുതൽ അധികാരം നൽകുന്ന രീതിയിലാണ്​ പരിഷ്​കാരം നടപ്പാക്കുക. പ്രധാനമന്ത്രിയെയും മന്ത്രിമാരെയും തെരഞ്ഞെടുക്കാനുള്ള അധികാരവും പാർലമ​െൻറിന്​ കൈമാറും.

നിലവിൽ പ്രസിഡൻറിനാണ്​ ഇതിനുള്ള അധികാരം. അതേസമയം, പാർലമ​െൻററി രീതിയിലേക്ക്​ മാറിയാൽ റഷ്യ സുസ്ഥിരമാകില്ലെന്നും പുടിൻ പറഞ്ഞു. പുടി​​െൻറ അടുത്ത അനുയായിയായ മെദ്​വ്യദെവ് 2012 മുതൽ പ്രധാനമന്ത്രിപദത്തിൽ തുടരുകയായിരുന്നു. 2008-12 കാലയളവിൽ റഷ്യൻ പ്രസിഡൻറുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiavladimir putinworld newsrussian government resigns
News Summary - Russian government resigns as Putin plans future
Next Story