Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​ മി​സൈ​ൽ...

യു.​എ​സ്​ മി​സൈ​ൽ പ​രീ​ക്ഷ​ണം: ര​ക്ഷാ​സ​മി​തി ചേ​ര​ണ​മെ​ന്ന്​ റ​ഷ്യ​യും ചൈ​ന​യും

text_fields
bookmark_border
missile
cancel

മോ​സ്​​കോ: യു.​എ​സി​​െൻറ മി​സൈ​ൽ പ​രീ​ക്ഷ​ണം ച​ർ​ച്ച​ചെ​യ്യാ​ൻ യു.​എ​ൻ ര​ക്ഷാ​സ​മി​തി അ​ടി​യ​ന്ത​ര​മാ​യ ി യോ​ഗം ചേ​ര​ണ​മെ​ന്ന്​ റ​ഷ്യ​യും ചൈ​ന​യും. മ​ധ്യ​ദൂ​ര മി​സൈ​ലു​ക​ൾ വി​ക​സി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ടെ​ ന്ന്​ യു.​എ​സ്​ അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

യു.​എ​സി​​െൻറ നീ​ക്കം അ​ന്താ​രാ​ഷ്​​ട്ര സ​മാ ​ധാ​ന​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും നീ​ക്കം. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ​ഭൂ​ത​ല​ത്തി​ൽ​നി​ന്ന്​ തൊ​ടു​ക്കാ​വു​ന്ന ഹ്ര​സ്വ​ദൂ​ര ക്രൂ​സ്​ മി​സൈ​ൽ പ​രീ​ക്ഷി​ച്ച കാ​ര്യം യു.​എ​സ്​ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ശീ​ത​കാ​ല യു​ദ്ധ​കാ​ല​ത്ത്​ റ​ഷ്യ​യു​മാ​യു​ണ്ടാ​ക്കി​യ ആ​ണ​വ​മി​സൈ​ൽ നി​രോ​ധ​ന ക​രാ​റി​ൽ​നി​ന്ന്​ പി​ൻ​മാ​റി​യ ശേ​ഷ​മാ​ണ്​ ​ യു.​എ​സ്​ ഇ​ത്ത​ര​മൊ​രു മി​സൈ​ൽ പ​രീ​ക്ഷി​ക്കു​ന്ന​ത്. ഭൂ​ത​ല​ത്തി​ൽ​നി​ന്നു തൊ​ടു​ക്കാ​വു​ന്ന മി​സൈ​ലു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്​ ത​ട​യു​ന്ന​താ​യി​രു​ന്നു ക​രാ​ർ. 500 കി.​മി ലേ​റെ ദൂ​രം താ​ണ്ടി​യ മി​സൈ​ൽ ല​ക്ഷ്യം ക​ണ്ടെ​ന്നും യു.​എ​സ്​ അ​വ​കാ​ശ​പ്പെ​ട്ടു.

യു.​എ​സി​​െൻറ നീ​ക്കം ആ​യു​ധ​കി​ട​മ​ത്സ​ര​ങ്ങ​ളി​ലേ​ക്ക്​ ന​യി​ക്കു​മെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ആ​ഗ​സ്​​റ്റ്​ ര​ണ്ടി​നാ​ണ്​ യു.​എ​സ്​ ക​രാ​റി​ൽ​നി​ന്ന്​ ഔ​ദ്യോ​ഗി​ക​മാ​യി പി​ൻ​മാ​റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinarussiaworld newsun security councilmalayalam newsUS missile
News Summary - Russia, China seek UN Security Council meeting on US missile developments -world news
Next Story