പശ്ചിമേഷ്യയിലെ യൂറോപ്യൻ സൈന്യം അപകടത്തിൽ -റൂഹാനി

21:43 PM
15/01/2020
hassan rouhani

തെഹ്​റാൻ: പശ്ചിമേഷ്യയിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന യൂറോപ്യൻ സൈന്യം അപകടത്തിലാണെന്ന്​ ഭീഷണിപ്പെടുത്തി ഇറാനിയൻ ​പ്രസിഡൻറ്​ ഹസൻ റൂഹാനി. 2015ലെ ആണവ കരാർ ലംഘനം സംബന്ധിച്ച്​ ബ്രിട്ടൻ, ഫ്രാൻസ്​, ജർമനി എന്നീ രാജ്യങ്ങൾ ഉയർത്തിയ വെല്ലുവിളിയുടെ പശ്ചാത്തലത്തിലാണ്​ ഇറാനിയൻ പ്രസിഡൻറി​​െൻറ മുന്നറിയിപ്പ്​.

ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്​ത മന്ത്രിസഭാ യോഗത്തിലാണ്​ ഹസൻ റൂഹാനി ഈ പരാമർ​ശം നടത്തിയത്​. കരാർ ലംഘിച്ച്​ ആണവ സമ്പുഷ്​ടീകരണം നടത്തുന്നത്​ സംബന്ധിച്ച്​ യൂറോപ്യൻ രാജ്യങ്ങളുമായി തർക്കമുണ്ടായിരുന്നു.

2018ൽ ആണവ കരാറിൽനിന്ന്​ ഏകപക്ഷീയമായി പിന്മാറിയ അമേരിക്കയുമായുള്ള സംഘർഷങ്ങൾ തുടരു​​േമ്പാഴും യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഇറാൻ തിരിഞ്ഞിരുന്നില്ല. ആദ്യമായാണ്​ യൂറോപ്യൻ രാഷ്​ട്രങ്ങളെ ഹസൻ റൂഹാനി ഭീഷണിപ്പെടുത്തുന്നത്​

Loading...
COMMENTS