ഇസ്രായേൽ മാരക ട്യൂമറെന്ന് റൂഹാനി
text_fieldsതെഹ്റാൻ: പശ്ചിമേഷ്യയിൽ ആധിപത്യം നേടാൻ പാശ്ചാത്യ ശക്തികൾ കെട്ടിപ്പൊക്കിയ മാരകമായ ട്യൂമറാണ് ഇസ്രായേൽ എന്ന് ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനി. റൂഹാനി അപൂർവമായാണ് ഇത്തരം പരാമർശങ്ങൾ നടത്താറുള്ളത്.
രണ്ടാം ലോകയുദ്ധാനന്തരം ലോകം നേരിട്ട വിപത്തുകളിലൊന്ന് പുതുതായി രൂപംകൊണ്ട മാരകമായ ട്യൂമർ ആയിരുന്നു. പാശ്ചാത്യ രാജ്യങ്ങൾ കെട്ടിപ്പൊക്കിയ വ്യാജ ഭരണകൂടമായിരുന്നു ഇസ്രായേൽ എന്നും റൂഹാനി പറഞ്ഞു. ഇസ്രായേലിനെ നേരിടാൻ മറ്റു മുസ്ലിം രാജ്യങ്ങളുമായി ഒന്നിക്കും.
സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാെണന്നും റൂഹാനി വ്യക്തമാക്കി. ഇറാനെ വലിയ ഭീഷണിയായാണ് ഇസ്രായേൽ കാണുന്നത്. എന്നാൽ, ഇസ്രായേലിനെ നേരിട്ട് ആക്രമിക്കുകയില്ലെന്നും ഇസ്രായേൽ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പു നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
