മ്യാന്മറിൽ ആറു ലക്ഷം റോഹിങ്ക്യകൾ വംശഹത്യ ഭീഷണിയിൽ –യു.എൻ
text_fieldsയാംഗോൻ: മ്യാന്മറിൽ അവശേഷിക്കുന്ന ആറു ലക്ഷം റോഹിങ്ക്യൻ മുസ്ലിംകൾ ഗുരുതര വംശഹത ്യ ഭീഷണിയിലാണെന്ന് യു.എൻ അന്വേഷണസംഘം. രാജ്യത്തുനിന്ന് നിർബന്ധിത പലായനം നടത്തേ ണ്ടിവന്ന 10 ലക്ഷം റോഹിങ്ക്യകളെ മടക്കിക്കൊണ്ടുവരുന്നത് അസാധ്യമാണെന്നും യു.എൻ മനു ഷ്യാവകാശ കൗൺസിൽ രൂപവത്കരിച്ച വസ്തുതാന്വേഷണ സംഘം പറഞ്ഞു.
2017ൽ റോഹിങ്ക്യകൾക്കെതിരെ മ്യാന്മർ സൈന്യം നടത്തിയ ആക്രമണത്തെ വംശഹത്യയെന്ന് വിശേഷിപ്പിച്ച യു.എൻ, ഇതിന് നേതൃത്വം നൽകിയ സേന തലവൻ മിൻ ഓങ് ഹ്ലൈങ് ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഗ്രാമങ്ങൾ ചുട്ടെരിക്കപ്പെടുകയും കൊലപാതകം, ബലാത്സംഗം, പീഡനം എന്നിവക്കിരയാവുകയും ചെയ്തതോടെ 7.40 ലക്ഷം പേർ അതിർത്തി കടന്ന് ബംഗ്ലാദേശിലെ അഭയാർഥികളിലേക്ക് രക്ഷപ്പെടാൻ നിർബന്ധിതരായിരുന്നു. നേരത്തേ പലായനം ചെയ്ത അനേകം പേർ അഭയാർഥികളായി കഴിയുന്നിടത്തേക്കാണ് ഇത്രയധികം പേരെത്തിയത്.
ഇൗ സാഹചര്യത്തിലും മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്ത് ആറു ലക്ഷം റോഹിങ്ക്യകൾ പരിതാപകരമായ സ്ഥിതിയിൽ കുടുങ്ങിക്കിടക്കുകയാണ്. വംശഹത്യ സങ്കേതമായി മാറിയ മ്യാന്മറിൽ നിലവിലുള്ള റോഹിങ്ക്യകൾ ഗുരുതര ഭീഷണിയാണ് നേരിടുന്നത്. തങ്ങളുടെ ദുഷ്ചെയ്തികൾ നിഷേധിക്കുന്ന ഭരണകൂടം, തെളിവുകൾ നശിപ്പിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം നിരാകരിച്ചും റോഹിങ്ക്യകളുടെ ഭൂമി ഇടിച്ചുനിരത്തി പിടിച്ചെടുത്ത് കെട്ടിടങ്ങൾ നിർമിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ആരോപിച്ചു. ചൊവ്വാഴ്ച ജനീവയിൽ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, വസ്തുതാന്വേഷണ സംഘത്തിെൻറ കണ്ടെത്തലുകൾ നിഷേധിച്ച മ്യാന്മർ സൈനിക വക്താവ് സ്വ മിൻ ടുൻ, റിപ്പോർട്ട് ഏകപക്ഷീയമാണെന്ന് ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പകരം അവർ നേരിട്ടുചെന്ന് യാഥാർഥ്യങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.