വീപ്പയിന്മേൽ ദുരിതക്കടൽ​ താണ്ടി റോഹിങ്ക്യൻ ബാല്യങ്ങൾ

23:30 PM
13/11/2017
വീപ്പയും മുളകളും ഉപയോഗിച്ച്​ നിർമിച്ച ചങ്ങാടത്തിൽ മ്യാന്മറിൽനിന്നും ബംഗ്ലാദേശിലേക്ക്​ കടൽ കടക്കുന്നവർ
ഷാ ​പോ​റി​ർ ദ്വീ​പ്​ (ബം​ഗ്ലാ​ദേ​ശ്): ജ​നി​ച്ചു​വ​ള​ർ​ന്ന ഗ്രാ​മ​ത്തി​ൽ​നി​ന്ന്​ ജീ​വ​നും കൊ​ണ്ടോ​ടി​യ ന​ബി ഹു​സൈ​ൻ എ​ന്ന റോ​ഹി​ങ്ക്യ​ൻ​ബാ​ല​ന്​ മു​ന്നി​ൽ ക​ട​ൽ മാ​ത്ര​മാ​യി​രു​ന്നു ഏ​ക​ര​ക്ഷാ​മാ​ർ​ഗം. പ​ക്ഷേ, അ​വ​ന്​ നീ​ന്താ​ന​റി​യി​ല്ലാ​യി​രു​ന്നു. എ​ങ്കി​ലും തി​രി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​യാ​ൽ നേ​രി​ടേ​ണ്ട​ത്​ മു​ന്നി​ലെ മ​ര​ണ​െ​ത്ത​ക്കാ​ൾ ഭീ​ക​ര​മാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ അ​വ​ൻ ര​ണ്ടും ക​ൽ​പി​ച്ച്​ ക​ട​ലി​ലേ​ക്ക്​ ചാ​ടി.  13 വ​യ​സ്സു​കാ​ര​ൻ ഇ​േ​പ്പാ​ൾ സ്വ​ന്തം ജീ​വ​ന്​ ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്​ മ​ഞ്ഞ​നി​റ​ത്തി​ലു​ള്ള പ്ലാ​സ്​​റ്റി​ക്​ എ​ണ്ണ​ടാ​ങ്കി​നോ​ടാ​ണ്. 

എ​ണ്ണ​ടാ​ങ്കി​ൽ പ​റ്റി​പ്പി​ടി​ച്ച് ബം​ഗ്ലാ​ദേ​ശി​ലെ ഷാ ​പോ​റി​ർ ദ്വീ​പി​ൽ ക​ര​പ​റ്റു​േ​മ്പാ​ൾ 2.5 മൈ​ൽ ദൂ​ര​മാ​ണ്​ അ​വ​ൻ ക​ട​ലി​നോ​ട്​ മ​ല്ല​ടി​ച്ച​ത്. മ​രി​ക്കാ​ൻ ഭ​യ​മാ​യി​രു​ന്നു​വെ​ന്നും അ​തെ​​െൻറ അ​വ​സാ​ന​ദി​ന​മാ​യി​രി​ക്കു​മെ​ന്ന്​ ചി​ന്തി​ച്ചു​പോ​യെ​ന്നും ഹു​സൈ​ൻ പ​റ​യു​ന്നു. മ്യാ​ന്മ​റി​ലെ പ​ർ​വ​ത​നി​ര​യി​ലാ​ണ്​ ന​ബി ജ​നി​ച്ചു​വ​ള​ർ​ന്ന​ത്.​ ഒ​രു ക​ർ​ഷ​ക കു​ടും​ബ​ത്തി​ലെ ഒ​മ്പ​തു​മ​ക്ക​ളി​ൽ നാ​ലാ​മ​ൻ. സ്​​കൂ​ളി​ൽ പോ​യി​ട്ടി​ല്ല. ര​ണ്ടു​മാ​സം മു​മ്പാ​ണ്​ ഇ​വ​രു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​യി​ത്തു​ട​ങ്ങി​യ​ത്​്.

റോ​ഹി​ങ്ക്യ​ക​ളെ മ്യാ​ന്മ​ർ സൈ​ന്യം വേ​ട്ട​യാ​ടാ​ൻ തു​ട​ങ്ങി. പു​രു​ഷ​ന്മാ​രെ കൊ​ന്നൊ​ടു​ക്കി, സ്​​ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്​​തു, വീ​ടു​ക​ൾ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു. മ്യാ​ന്മ​റി​ൽ അ​വ​സാ​ന​മാ​യി ന​ബി ക​ണ്ട​ത്​ സ്വ​ന്തം വീ​ട്​ തീ​വെ​ച്ചു​ന​ശി​പ്പി​ക്കു​ന്ന​താ​ണ്. മാ​താ​പി​താ​ക്ക​ൾ നാ​ടു​വി​ട്ടു​പോ​കാ​ൻ സ​മ്മ​തി​ച്ചി​രു​ന്നി​ല്ല. ന​ബി​യു​ടെ മൂ​ത്ത സ​ഹോ​ദ​ര​ങ്ങ​ൾ ര​ണ്ടു മാ​സം മു​മ്പ്​ ഗ്രാ​മം വി​ട്ടി​രു​ന്നു. ഏ​ക​ദേ​ശം 40,000 റോ​ഹി​ങ്ക്യ​ൻ​മു​സ്​​ലിം​കു​ട്ടി​ക​ൾ ഇ​പ്പോ​ൾ ബം​ഗ്ലാ​ദേ​ശി​ൽ അ​ഭ​യാ​ർ​ഥി​ജീ​വി​തം ന​യി​ക്കു​ന്നു​ണ്ട്. 
COMMENTS