കടലിൽ തിരയിൽപെട്ട റോഹിങ്ക്യൻ അഭയാർഥികൾ ഒമ്പതു ദിവസത്തിനുശേഷം രക്ഷപ്പെട്ടു
text_fieldsജകാർത്ത: ഇന്തോനേഷ്യയിൽ കടലിലകപ്പെട്ട 76 പേരടങ്ങുന്ന റോഹിങ്ക്യൻ മുസ്ലിംകൾ ഒമ്പതു ദിവസത്തിനുശേഷം രക്ഷപ്പെട്ടു കരക്കെത്തി. കടുത്ത പീഡനങ്ങളെ തുടർന്ന് മ്യാന്മറിൽനിന്ന് മലേഷ്യയിലേക്ക് പുറപ്പെട്ട സംഘത്തിെൻറ മരത്തിെൻറ ബോട്ടാണ് കടലിൽ അകപ്പെട്ടത്.
എട്ടു കുട്ടികളും 25 സ്ത്രീകളും 43 പുരുഷന്മാരുമാണ് സംഘത്തിലുള്ളത്. ഇവരുടെ ബോട്ട് വെള്ളിയാഴ്ച ഉച്ചക്കുശേഷം സുമാത്ര ദ്വീപിലെ ഏയ്സ് പ്രവിശ്യയിൽ തീരത്തണഞ്ഞു. നിർജ്ജലീകരണവും തളർച്ചയും അനുഭവപ്പെട്ട പലർക്കും വൈദ്യസഹായം ആവശ്യമാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
