റോഹിങ്ക്യൻ കൂട്ടക്കുരുതി: ജയിലിലടച്ച മ്യാന്മർ സൈനികർക്ക് മോചനം
text_fieldsയാംഗോൻ: 2017ൽ മ്യാന്മറിലെ രാഖൈൻ മേഖലയിൽ സൈനിക നടപടിക്കിടെ കുട്ടികളടക്കം 10 റോഹിങ് ക്യകളെ കൊലപ്പെടുത്തിയ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ഏഴു സൈനികർക്ക് നേരത്തേ ജയിൽ മോചനം. ഇക്കഴിഞ്ഞ നവംബറിലാണ് തടവിൽനിന്ന് മോചിപ്പിക്കപ്പെട്ടതെന്ന് സൈനികരിലൊരാൾ മാധ്യമങ്ങളോട് പറഞ്ഞു. അതിനർഥം ഇവർ 10 മാസത്തോളം മാത്രമാണ് ശിക്ഷയനുഭവിച്ചതെന്നാണ്.
മ്യാന്മർ സൈന്യമാണ് ശിക്ഷ വെട്ടിക്കുറച്ചത്. ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ സൈനികർ വിസമ്മതിച്ചു. അതേസമയം, റോഹിങ്ക്യൻ കൂട്ടക്കൊലയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറംലോകത്തെത്തിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലിട്ട റോയിട്ടേഴ്സ് ലേഖകർ 16 മാസത്തോളം ശിക്ഷയനുഭവിക്കുകയും ചെയ്തു.
മേയ് ആറിനാണ് റോയിട്ടേഴ്സിലെ വ ലോണിനെയും ക്യോ സോയെയും വിട്ടയച്ചത്. റോഹിങ്ക്യകളെ ക്രൂരമായി വേട്ടയാടിയ സംഭവത്തിൽ ഏഴു സൈനികരെ മാത്രമാണ് പേരിന് ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
