റോഹിങ്ക്യൻ പ്രശ്നം: രാഷ്ട്രീയ പരിഹാരം വേണം –ചൈന
text_fieldsബെയ്ജിങ്: റോഹിങ്ക്യൻ വിഷയത്തിൽ രാഷ്ട്രീയ പരിഹാരമാണ് അഭികാമ്യമെന്ന് ചൈന. ഏകപക്ഷീയമായ ആരോപണങ്ങൾകൊണ്ടും സമ്മർദംകൊണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കില്ലെന്നും മ്യാന്മർ സൈന്യത്തെ പിന്തുണക്കുന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, യു.എൻ രക്ഷാസമിതിയിൽ മ്യാന്മറിനെതിരെ നടപടികൾക്ക് തുനിഞ്ഞാൽ തടയുമെന്ന റിപ്പോർട്ടുകൾ ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുനിയിങ് തള്ളി. മതപരമായും ഗോത്രപരമായും രാഖൈൻ പ്രവിശ്യ സൈന്യത്തിെൻറ ക്രൂരമായ അടിച്ചമർത്തലിനെ തുടർന്ന് മ്യാന്മറിലെ രാഖൈൻ പ്രവിശ്യക്ക് സങ്കീർണമായ ചരിത്ര പശ്ചാത്തലമാണുള്ളത്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ മ്യാന്മറും ബംഗ്ലാദേശും കൂടുതൽ ചർച്ചകൾ നടത്തേണ്ടത് അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി. മ്യാന്മറിൽ സൈന്യത്തിെൻറ ക്രൂരമായ അടിച്ചമർത്തൽമൂലം ഏഴുലക്ഷം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
റോഹിങ്ക്യൻ വംശഹത്യക്ക് ഉത്തരവാദികളായ മ്യാന്മറിലെ ഉന്നത ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന് യു.എൻ വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രാഖൈനിൽ നടന്നത് വംശഹത്യയാണെന്ന റിപ്പോർട്ടുകൾ മ്യാന്മർ അധികൃതർ നിഷേധിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
