റോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം അപലനീയം -യു.എൻ

16:29 PM
11/09/2017

ന്യൂയോർക്ക്: റോഹിങ്ക്യൻ അഭയാർത്ഥികളെ കൂട്ടത്തോടെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ തീരുമാനം അപലനീയമെന്ന് യു.എൻ. ഗുരുതരമായ മനുഷ്യാവകാശ ലംഘനവും പീഡനവും നേരിടുന്ന ഒരിടത്തേക്ക് തന്നെ അവരെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷൻ  സൈദ് റഹ്ദ് അൽ ഹുസൈൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമമനുസരിച്ച് ഇന്ത്യ അത്തരത്തമൊരു നടപടി സ്വീകരിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

റോഹിങ്ക്യകൾക്കെതിരെ നടക്കുന്നത് വംശീയ ഉന്മൂലനമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൂരമായ സൈനിക നടപടി അവസാനിപ്പിക്കണം.  റോഹിങ്ക്യൻ ജനതക്ക് നേരെ നടക്കുന്ന വ്യാപകമായ വിവേചനവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് മ്യാന്മാറിനോട് ആവശ്യപ്പെടുന്നുവെന്നും ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവർത്തകർക്ക് മ്യാൻമർ പ്രവേശനം നിഷേധിച്ചതിനാൽ റോഹിങ്ക്യൻ ജനതയുടെ നിലവിലെ സ്ഥിതി പൂർണമായി കണക്കാക്കാനായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സുരക്ഷാ സേനകൾ റോഹിങ്ക്യ ഗ്രാമങ്ങൾ ആക്രമിക്കുകയും സാധാരണക്കാരെ കൊല്ലുകയും ചെയ്യുന്നതിൻെറ സാറ്റലൈറ്റ് ചിത്രമടക്കമുള്ള റിപ്പോർട്ടുകൾ യു.എന്നിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


 

COMMENTS