റോ​ഹി​ങ്ക്യ​ക​​ളെ മ്യാന്മർ തി​രി​കെ സ്വീകരിക്ക​ണ​ം –യു.എൻ

  • സൂ​ചി​യു​മാ​യി ഗു​െ​ട്ട​റ​സ്​ ച​ർ​ച്ച ന​ട​ത്തി

22:37 PM
14/11/2017
rohingya

മ​നി​ല: നാ​ട്ടി​ൽ​നി​ന്ന്​ ആ​ട്ടി​പ്പാ​യി​ച്ച റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​രെ തി​രി​കെ മ്യാ​ന്മ​റി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന്​ യു.​എ​ൻ മേ​ധാ​വി അേ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​സ്​റ്റേറ്റ്​ കൗൺസിലർ  ഒാ​ങ്​ സാ​ൻ​ സൂ​ചി​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. സൂ​ചി​യു​മാ​യി ഫി​ലി​പ്പീ​ൻ​സ്​ ത​ല​സ്​​ഥാ​ന​മാ​യ മ​നി​ല​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കി​ടെ​യാ​ണ്​ ഗു​െ​ട്ട​റ​സ്​ ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. 

മ്യാ​ന്മ​ർ കൂ​ടി അം​ഗ​മാ​യ ‘ആ​സി​യാ​ൻ’ മേ​ധാ​വി​ക​ളു​ടെ ഉ​ച്ച​കോ​ടി​ക്കി​ടെ​യാ​യി​രു​ന്നു  ഇ​ത്. രാ​ജ്യ​ത്തെ മു​സ്​​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കെ​തി​രി​ൽ അ​ര​ങ്ങേ​റു​ന്ന വം​ശീ​യാ​തി​ക്ര​മ​ങ്ങ​ളി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ​ത​ന്നെ സൂ​ചി​ക്കു മേ​ൽ സ​മ്മ​ർ​ദം ശ​ക്​​തി​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ്​ യു.​എ​ൻ സെ​​ക്ര​ട്ട​റി ജ​ന​റ​ലി​​െൻറ നി​ർ​ദേ​ശം. മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക്​ ക​രു​ത്തു പ​ക​രു​ന്ന​തോ​ടൊ​പ്പം ഇ​രു വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള അ​നു​ര​ഞ്​​ജ​ന ശ്ര​മ​വും അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന്​ സൂ​ചി​യെ അ​റി​യി​ച്ച​താ​യും യു.​എ​ൻ പു​റ​ത്തു​വി​ട്ട പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ ആ​റു ല​ക്ഷ​ത്തി​ലേ​റെ റോ​ഹി​ങ്ക്യ​ക​ളാ​ണ്​ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​ത​ത്. രാ​ഖൈ​ൻ സം​സ്​​ഥാ​ന​ത്ത്​ മ്യാ​ന്മ​ർ സൈ​ന്യം ബ​ലാ​ത്സം​ഗ​വും ​െകാ​ള്ളി​വെ​പ്പും അ​ട​ക്ക​മു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ തു​ട​രു​ന്ന​താ​യും പ​ലാ​യ​നം നി​ല​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ്​ റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്ന​ത്. വ​ട​ക്ക​ൻ രാ​ഖൈ​നി​ലേ​ക്ക്​  മാ​ധ്യ​മ​​പ്ര​വ​ർ​ത്ത​ക​രെ​യോ  മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രെ​യോ അ​ധി​കൃ​ത​ർ ക​ട​ത്തി​വി​ടു​ന്നി​ല്ല.  രാ​ജ്യ​​ത്തു ന​ട​ക്കു​ന്ന മു​സ്​​ലിം വി​രു​ദ്ധ അ​തി​ക്ര​മ​ങ്ങ​ളി​ൽ  പ്ര​തി​ക​രി​ക്കാ​ൻ നൊ​ബേ​ൽ സ​മ്മാ​ന ജേ​താ​വു​കൂ​ടി​യാ​യ സൂ​ചി ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ, സൂ​ചി​ക്ക്​ അ​തീ​ത​മാ​യാ​ണ്​ രാ​ജ്യ​ത്തെ സൈ​ന്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും ദ​ശ​ക​ങ്ങ​ളാ​യി വ​ൻ ശ​ക്​​തി​യാ​യി തു​ട​രു​ന്ന സൈ​ന്യ​ത്തെ 2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ അ​ധി​കാ​ര​മേ​റി​യി​ട്ടും വ​രു​തി​യി​ൽ ആ​ക്കാ​ൻ സൂ​ചി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്.

COMMENTS