റോഹിങ്ക്യൻ പ്രശ്നം: അന്താരാഷ്ട്ര പഠനസംഘത്തിൽനിന്ന് സെക്രട്ടറി രാജിവെച്ചു
text_fieldsയാംഗോൻ: റോഹിങ്ക്യൻ വിഷയത്തിൽ മ്യാന്മർ സർക്കാറിനെ സഹായിക്കാൻ നിയോഗിച്ച അന്താരാഷ്ട്ര സമിതിയിൽനിന്ന് സെക്രട്ടറി രാജിവെച്ചു. തായ്ലൻഡ് പൗരനും മുൻ പാർലമെൻറ് അംഗവുമായിരുന്ന കൊബാസാക് ചൗട്ടികോലാണ് സമിതിയിൽനിന്ന് രാജിവെച്ചത്. മ്യാന്മർ നേതാവ് ഒാങ്സാങ് സൂചിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം.
ഇൗമാസം 10നുതന്നെ പടിയിറങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് മാധ്യമങ്ങളെ അറിയിക്കുന്നത്. മുൻ യു.എൻ സെക്രട്ടറി ജനറൽ കോഫി അന്നാെൻറ നേതൃത്വത്തിൽ റോഹിങ്ക്യൻ വംശീയ ഉന്മൂലനത്തിൽ മ്യാന്മർ സർക്കാറിനെതിരെയുള്ള തീരുമാനങ്ങളെ നേരിടാനാണ് സൂചി പ്രത്യേക സമിതിയെ നിയോഗിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
