Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘സു​ന്ദ​രി​ക​ളാ​യ...

‘സു​ന്ദ​രി​ക​ളാ​യ സ്​​ത്രീ​ക​ളു​ണ്ടെ​ങ്കി​ൽ ബ​ലാ​ത്സം​ഗ​വു​മു​ണ്ടാ​കും’

text_fields
bookmark_border
‘സു​ന്ദ​രി​ക​ളാ​യ സ്​​ത്രീ​ക​ളു​ണ്ടെ​ങ്കി​ൽ ബ​ലാ​ത്സം​ഗ​വു​മു​ണ്ടാ​കും’
cancel

മ​നി​ല: സു​ന്ദ​രി​ക​ളാ​യ സ്ത്രീ​ക​ള്‍ ഉ​ള്ളി​ട​ത്തോ​ളം കാ​ലം ബ​ലാ​ത്സം​ഗ​ങ്ങ​ളും ഉ​ണ്ടാ​വു​മെ​ന്ന് ഫി​ലി ​പ്പീ​ൻ​സ്​ പ്ര​സി​ഡ​ൻ​റ്​ റൊ​ഡ്രി​ഗോ ദു​േ​ത​ർ​തെ. ജ​ന്മ​ന​ഗ​ര​മാ​യ ഡാ​വോ​യി​ൽ ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ദു​േ​ത​ർ​തെ​യു​ടെ വി​വാ​ദ പ്ര​സ്​​താ​വ​ന. ഡാ​വോ മേ​യ​റാ​യി​​രു​ന്നു മു​മ്പ്​ ദു​േ​ത​ർ​തെ.

‘‘ആ​രെ​ങ്കി​ലും ത​ങ്ങ​ളെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കൂ എ​ന്ന് അ​പേ​ക്ഷി​ക്കു​മോ? അ​തി​ന് സ്ത്രീ​ക​ള്‍ സ​മ്മ​തി​ക്കു​മോ? ആ​ദ്യ ശ്ര​മ​ത്തി​ല്‍ത​ന്നെ ആ​രും വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​ത്ത​തി​നാ​ലാ​ണ് ബ​ലാ​ത്സം​ഗ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്’’ -ദു​േ​ത​ർ​തെ പ​റ​യു​ന്നു.

പ്ര​സ്​​താ​വ​നക്കെതിരെ രാ​ജ്യ​െ​ത്ത വ​നി​ത പ്ര​സ്​​ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. തു​ട​ർ​ന്ന്​ ത​മാ​ശ​യാ​ണെ​ന്നു പ​റ​ഞ്ഞ്​ അദ്ദേഹം മ​ല​ക്കം മ​റി​ഞ്ഞു. സ്​​ത്രീ​ക​ൾ​ക്കെ​തി​രെ മു​മ്പും വി​വാ​ദ​പ്ര​സ്​​താ​വ​ന​ക​ളി​റ​ക്കി​യി​രു​ന്നു പ്ര​സി​ഡ​ൻ​റ്.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യി സൈ​നി​ക​ന്‍ മൂ​ന്നു സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കും എ​ന്നാ​യി​രു​ന്നു മുമ്പ്​ പ്ര​തി​ക​ര​ണം. മ​ക​ൾ ബ​ലാ​ത്സം​ഗം ചെ​യ്യ​പ്പെ​ട്ടാ​ൽ അ​വ​ളെ നാ​ട​ക​ന​ടി​യെ​ന്നു വി​ളി​ക്കു​മെ​ന്നും ഒ​രി​ക്ക​ൽ പ​റ​യു​ക​യു​ണ്ടാ​യി. നിലപാട്​ തിരുത്താൻ തയ്യാറല്ലെന്നാണ്​ ദുതർതേയുടെ പ്രസ്​താവന സൂചിപ്പിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseRodrigo Duterteworld newsmalayalam newsphilipino President
News Summary - Rodrigo Duterte joked about "beautiful women" being raped- world news
Next Story