ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വ്യോമാക്രമണം

09:00 AM
16/02/2020
(Reuters)

ബഗ്ദാദ്: ഇറാഖിലെ യു.എസ് എംബസിക്ക് സമീപം വ്യോമാക്രമണം. അമേരിക്കൻ സൈനികരും നയതന്ത്രജ്ഞരും ഉള്ള മേഖലയിൽ നടന്ന ആക്രമണത്തിൽ നാശനഷ്ടങ്ങൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

ഞായറാഴ്ച പുലർച്ചെയാണ് സംഭവം. നിരവധി റോക്കറ്റുകൾ സ്ഥലത്ത് പതിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല.

ഇറാൻ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രമണത്തിൽ വധിച്ച ശേഷം മേഖല സംഘർഷഭരിതമാണ്. 

Loading...
COMMENTS