Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇറാഖിലെ യു.എസ്​...

ഇറാഖിലെ യു.എസ്​ വ്യോമകേന്ദ്രത്തിൽ മിസൈലാക്രമണം

text_fields
bookmark_border
ഇറാഖിലെ യു.എസ്​ വ്യോമകേന്ദ്രത്തിൽ മിസൈലാക്രമണം
cancel
camera_alt??????? ?? ????? ??????????????

ബഗ്​ദാദ്​: ഇറാഖിലെ അമേരിക്കൻ സൈനിക കേന്ദ്രത്തിൽ മിസൈലാ​ക്രമണം. ആക്രമണത്തിൽ നാല്​ ഇറാഖി സുരക്ഷാ സേനാംഗങ്ങൾക് ക്​ പരിക്കേറ്റു. ബഗ്​ദാദിന്​ വടക്കുള്ള അൽ ബലദ്​ വ്യോമകേന്ദ്രത്തിലാണ്​ ഞായറാഴ്​ച നാലു​ മിസൈലുകൾ പതിച്ചതെന്ന്​ ​പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു.

വിമാനത്താവളത്തി​ന്‍റെ റൺവേയിലും കവാടത്തിലുമായാണ്​ മിസൈലുകൾ പതിച്ചത്​. കവാടത്തിൽ കാവൽ നിന്ന മൂന്ന്​ പേർക്കും ഒരു വ്യോമസേനാംഗത്തിനുമാണ്​ പരിക്കേറ്റത്​.

അതേസമയം, ആരാണ്​ ആക്രമണത്തിനുപിന്നിലെന്ന്​ വ്യക്​തമായിട്ടില്ല. ആരും ഉത്തരവാദിത്തം ഏറ്റിട്ടില്ല.

എഫ്​- 16 യുദ്ധവിമാനങ്ങളുടെ മുഖ്യകേ​ന്ദ്രമായിരുന്ന അൽ ബലദിൽ നിന്ന്​ ഇറാന​ുമായുള്ള സംഘർഷത്തെ തുടർന്ന്​ ബഹുഭൂരിഭാഗം ​ൈസനികരെയും വിമാനങ്ങളും മാറ്റിയിരുന്നു. ഒരു വിമാനവും 15ൽ ത​ാഴെ അമേരിക്കൻ സൈനികരും മാത്രമാണ്​ ആക്രമണ സമയം വ്യോമതാവളത്തിൽ ഉണ്ടായിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US-IRAN attack
News Summary - rockets hit Iraq base hosting US troops-world news
Next Story