യുവതിയിൽ നിന്ന്​ മോഷ്​ടാവ്​ പണം തട്ടി; ബാങ്ക്​ ബാലൻസ്​ കണ്ടതോടെ തിരിച്ചു നൽകി

12:31 PM
13/03/2019
Theft

ബീജിങ്​: ബാങ്ക്​ ബാലൻസ്​ കണ്ട്​ കരുണ തോന്നി മോഷ്​ടിച്ച പണം തിരി​െക നൽകിയ കള്ളനാണ്​ ചൈനയിലെ ചർച്ച വിഷയം. ചൈനയി​െല ഹെയുവാനിലെ എ.ടി.എം കൗണ്ടറിലാണ്​ സംഭവം.

യുവതി എ.ടി.എമ്മിൽ നിന്ന്​ 2500 രൂപ പിൻവലിച്ചു. ഉടൻ കൗണ്ടറിലേക്ക്​ കയറിയ മോഷ്​ടാവ്​ കത്തി കാട്ടി തുക കൈക്കലാക്കി. തുടർന്ന്​ ബാങ്ക്​ ബാലൻസ്​ അറിയണമെന്ന്​ ആവശ്യ​െപ്പട്ടു. യുവതി എ.ടി.എം കാർഡുപയോഗിച്ച്​ ബാങ്ക്​ ബാലൻസ്​ കാണിച്ചുകൊടുത്തു. ബാങ്ക്​ അക്കൗണ്ടിൽ പണമുണ്ടായിരുന്നില്ല. അതോ​െട മനം മാറ്റമുണ്ടായി ചെറു ചിരിയോടെ പണം തിരികെ നൽകി മോഷ്​ടാവ്​ സ്​ഥലം വിട്ടു. 

എ.ടി.എം കൗണ്ടറിലെ സി.സി.ടി.വി കാമറയിൽ നിന്നുള്ള ഇൗ ദൃശ്യങ്ങൾ ചൈനീസ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്​. യുവതിയോട്​ മോഷ്​ടാവ്​ ദയ കാട്ടിയെങ്കിലും നിയമം മോഷ്​ടാവിനോട്​ ക്ഷമിച്ചില്ല. സംഭവം നടന്ന്​ മണിക്കൂറുകൾക്കുള്ളിൽ ഇയാൾ ​െപാലീസി​​െൻറ പിടയിലായി. 

വിഡിയോക്ക്​ ചുവടെ പ്രതികരണവുമായി നിരവധി പേരും രംഗത്തെത്തിയിട്ടുണ്ട്​. പലരും മോഷ്​ടാവിനെ പ്രകീർത്തിച്ചാണ്​ കമൻറ്​ ചെയ്യുന്നു​. ത​​െൻറ അക്കൗണ്ട്​ കണ്ടാൽ മോഷ്​ടാവ്​ കരഞ്ഞ്​ സ്വന്തം പണവും കത്തിയും ജാക്കറ്റും തനിക്ക്​ നൽകുമെന്നാണ്​ ഒരു രസിക​​െൻറ കമൻറ്​. 

Loading...
COMMENTS