ലോക്ഡൗണിൽ പുറത്തിറങ്ങിയവരെ കണ്ടംവഴിയോടിച്ച് കാണ്ടാമൃഗം VIDEO
text_fieldsകാഠ്മണ്ഡു: ലോക്ഡൗണിൽ വിജനമായ തെരുവിലൂടെ നടക്കുകയായിരുന്ന കാണ്ടാമൃഗം ആളുകളെ ഒാടിക്കുന്ന വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കാണ്ടാമൃഗത്തിനെ കണ്ടതും ആളുകൾ എങ്ങോട്ടെന്നില്ലാതെ ഒാട്ടമായിരുന്നു. ഒരാളെ ലക് ഷ്യം വെച്ച് മൂപ്പർ പിന്നാലെ ഓടുന്നതും അയാൾ ഇടവഴിയിലേക്ക് കയറി രക്ഷപ്പെടുന്നതും വിഡിയോയിൽ കാണാം.
ലോക്ഡ ൗൺ നിയമങ്ങൾ ലംഘിച്ച് തെരുവിൽ ഉലാത്താനിറങ്ങിയ ചിലരെയാണ് കാണ്ടാമൃഗം ഒാടിക്കുന്നതതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. നേപാളിലെ പ്രശസ്തമായ ചിത്വാൻ ദേശീയ പാർക്കിൽ നിന്നും പുറത്തുചാടി നഗരത്തിൽ കുറച്ച് 'പരിശോധന നടത്തി'യ ശേഷം ആള് തിരിച്ചുപോയി.
ഇന്ത്യൻ ഫോറസ്റ്റ് സർവിസ് ഒാഫിസറായ പ്രവീൺ കസ്വാനും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. 'ലോക്ഡൗണിൽ കാണ്ടാമൃഗം ചാർജ് ഏറ്റെടുക്കുകയും നഗരത്തിൽ പരിശോധനക്കായി പോവുകയും ചെയ്തിരിക്കുന്നു' -പ്രവീൺ കസ്വാൻ വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. കാണ്ടാമൃഗങ്ങൾ ധാരാളമുള്ള പാർക്കാണ് ചിത്വാൻ ദേശീയ പാർക്ക്. നേപ്പാളിൽ സ്ഥിതി ചെയ്യുന്ന ഇൗ പാർക്കിൽ നിന്ന് കാണ്ടാമൃഗങ്ങൾ മനുഷ്യ വാസമുള്ളയിടങ്ങളിലേക്ക് പോകുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
So this #rhino thought to take things in his own hand. Went for an inspection. Btw rhino venturing out from forest happens a lot, even without lockdown. Forward. pic.twitter.com/Ck1sft3Emb
— Parveen Kaswan, IFS (@ParveenKaswan) April 6, 2020