റോയിട്ടേഴ്സ് മാധ്യമപ്രവർത്തകരെ മ്യാന്മർ വിട്ടയച്ചു
text_fieldsയാംഗോൻ: ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്ന് ആരോപിച്ച് മ്യാന്മർ തടവിലിട്ടിരു ന്ന റോയിട്ടേഴ്സ് വാർത്ത ഏജൻസിയിലെ രണ്ടു മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു. 500േല റെ ദിവസം നീണ്ട ജയിൽവാസത്തിനുശേഷം വാ ലോൺ (33), ക്യാവ് സോയി ഊ (29) എന്നിവരെയാണ് ചൊവ്വാഴ ്ച വിട്ടയച്ചത്. റോഹിങ്ക്യൻ കൂട്ടക്കൊലയെക്കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന ാണ് ഇവരെ മ്യാന്മർ ഭരണകൂടം അറസ്റ്റ് ചെയ്തത്.
ഒൗദ്യോഗിക രഹസ്യനിയമം ലംഘിച്ചതാ യി വിധിച്ച കോടതി, കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇരുവരെയും ഏഴുവർഷം തടവിന് ശിക്ഷിച്ചു. വിചാരണയും ശിക്ഷയും വലിയ കോലാഹലമുണ്ടാക്കിയിരുന്നു. മനുഷ്യാവകാശപ്രവർത്തകരും നയതന്ത്രജ്ഞരും പാശ്ചാത്യ ഭരണകൂടങ്ങളും ഇതിനെതിരെ രംഗത്തെത്തി. പ്രസിഡൻറിെൻറ ഓഫിസ് ചൊവ്വാഴ്ച രാവിലെ പുറത്തിറക്കിയ വാർത്തക്കുറിപ്പിലാണ് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 6520 തടവുകാരെ പൊതുമാപ്പ് നൽകി മോചിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്.
മോചനശേഷം യാംഗോനിലെ ജയിലിനു മുന്നിൽ മാധ്യമങ്ങളോട് സംസാരിച്ച വാ ലോൺ, താൻ ഒരു മാധ്യമപ്രവർത്തകനാണെന്നും അങ്ങനെതന്നെ തുടരുമെന്നും അറിയിച്ചു. ന്യൂസ് റൂമിലെത്താൻ ഇനി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവർക്കും കഴിഞ്ഞവർഷം പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു.
2017 സെപ്റ്റംബറിൽ ഉത്തര രാഖൈനിൽ 10 റോഹിങ്ക്യൻ യുവാക്കളെ സൈന്യം കൂട്ടക്കൊല ചെയ്തത് സംബന്ധിച്ച തെളിവുകൾ ശേഖരിച്ചതോടെയാണ് രണ്ടുപേരും നോട്ടപ്പുള്ളികളാകുന്നത്. അന്വേഷണത്തിനിടെ ഒരു റസ്റ്റാറൻറിൽവെച്ച് കണ്ടുമുട്ടിയ പൊലീസുകാർ ഇവർക്ക് ചില രേഖകൾ കൈമാറി.
കണ്ടുമുട്ടൽ പൊലീസിെൻറ കെണിയാണെന്ന് തിരിച്ചറിയാതെയാണ് മാധ്യമപ്രവർത്തകർ ഇതിലേക്ക് ചെന്നുചാടിയത്. ഈ രേഖകൾവെച്ചാണ് ഔദ്യോഗിക രഹസ്യനിയമം ഇവർക്കെതിരെ ചാർത്തിയത്.