അഫ്ഗാനിസ്താനിൽ ചാവേർ ആക്രമണം; 13 മരണം
text_fieldsകാബൂൾ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിൽ സർക്കാർ മന്ത്രാലയത്തിനരികെയുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 31 േപർക്ക് പരിക്കേറ്റിട്ടുണ്ട്. ഗ്രാമീണ പുനരുദ്ധാരണ മന്ത്രാലയത്തിെൻറ പ്രധാന ഗേറ്റിൽ പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെ ജീവനക്കാർ ജോലികഴിഞ്ഞ് മടങ്ങാൻ ബസ് കാത്തുനിൽക്കുേമ്പാഴായിരുന്നു സ്ഫോടനം.
ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിെൻറ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തിങ്കളാഴ്ച രാജ്യത്തിെൻറ മറ്റിടങ്ങളിലും ആക്രമണമുണ്ടായി. നൻഗർഹാർ പ്രവിശ്യയിലെ ജലാലാബാദിൽ തീവ്രവാദികൾ സർക്കാർ ഒാഫിസിനുനേരെ ആക്രമണം നടത്തി. ഇൗ ആക്രമണത്തിൽ ആളപായമില്ല. ഇതേ പ്രവിശ്യയിലെ വിദ്യാഭ്യാസ വകുപ്പ് ഒാഫിസിനുമുന്നിൽ ചാേവർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
