ആസിയ ബീബി രാജ്യം വിട്ടതായ വാർത്ത വ്യാജമെന്ന് മന്ത്രി
text_fieldsലാഹോർ: മതനിന്ദ കുറ്റമാരോപിച്ച് ജയിലിലടക്കപ്പെട്ട് സുപ്രീംകോടതി വിധിയെ തുടർന്ന് മോചിതയായ ആസിയ ബീബി രാജ്യംവിട്ടതായ വാർത്ത വ്യാജമാണെന്ന് പാകിസ്താൻ സർക്കാർ. ആസിയ ബീബി രാജ്യംവിടുന്നതായി പ്രചരിപ്പിച്ച് പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ വ്യാജമാണെന്നും ചില മാധ്യമങ്ങൾ ഇത്തരം വാർത്ത പ്രചരിപ്പിച്ചത് നിരുത്തരവാദപരമായ സമീപനമാണെന്നും ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
നേരേത്ത ബി.ബി.സി ഉർദു അടക്കമുള്ള മാധ്യമങ്ങൾ ആസിയ രാജ്യംവിട്ടതായി വാർത്ത നൽകിയിരുന്നു. ഇത് രാജ്യത്ത് പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽകണ്ടാണ് മന്ത്രി വിശദീകരണം നൽകിയത്. കഴിഞ്ഞ ബുധനാഴ്ച മുൽത്താനിലെ ജയിലിൽനിന്നിറങ്ങിയ ആസിയ നിലവിൽ അജ്ഞാത കേന്ദ്രത്തിലാണ്. തീവ്രവലതുപക്ഷ പാർട്ടികളിൽനിന്ന് സുരക്ഷാഭീഷണി നേരിടുന്നതിനാലാണ് താമസിപ്പിച്ചിരിക്കുന്ന സ്ഥലം വെളിപ്പെടുത്താത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
