Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമഴയെ അവഗണിച്ച്​ തായ്​...

മഴയെ അവഗണിച്ച്​ തായ്​ ഗുഹയിലെ രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border
thai-cave-rescuers
cancel

മെസായി: തായ്​ ഗുഹയിൽ അവശേഷിക്കുന്ന എട്ടു കുട്ടികളെയും ഫുട്​ബാൾ കോച്ചിനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തകരുടെ പ​രിശ്രമം പുനരാരംഭിച്ചു. താം ലുവാങ്​ ഗുഹാമുഖത്ത് ഞായറാഴ്​ച രാത്രി കനത്ത മഴ പെയ്​തിരുന്നെങ്കിലും അതൊന്നും രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടില്ലെ​ന്നാണ്​ വിവരം.

ഗുഹയുടെ അകത്തേക്ക്​ കടന്ന വെള്ളം പമ്പുചെയ്​ത്​ കളയാനുള്ള ശ്രമങ്ങളും ​ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്​. മഴ രക്ഷാപ്രവർത്തനത്തെ ബാധിക്കാതിരിക്കാൻ മികച്ച മുൻ കരുതൽ നടപടികൾ കൈകൊണ്ടതായി രക്ഷാ പ്രവർത്തനത്തി​​െൻറ ഏകോപന ചുമതലയുള്ള നരോങ്​ സാക്ക്​ പറഞ്ഞു.  ഇന്നലെ നാല്​ വിദ്യാർഥിക​െള രക്ഷപ്പെടുത്തിയിരുന്നു. ഒാക്​സിജൻ വിതരണം പുനസ്ഥാപിക്കുന്നതിനും മറ്റ്​ തയ്യാറെടുപ്പുകൾക്കും വേണ്ടിയായിരുന്നു ഞായറാഴ്​ച രാത്രി രക്ഷാപ്രവർത്തനം നിർത്തിവെച്ചത്​.

കഴിഞ്ഞ ദിവസം ആറുമണിക്കൂറിലേറെ നീണ്ട ശ്രമത്തി​െനാടുവിലായിരുന്നു നാലു കുട്ടികളെ പുറത്തെത്തിച്ചത്​. 13 വിദേശ മുങ്ങൽ വിദഗ്​ധരും അഞ്ച്​ തായ്​ മുങ്ങൽ വിദഗ്​ധരുമാണ്​ രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങിയിരുന്നത്​. ഇന്നലെ കുട്ടി​കളെ പുറത്തെത്തിച്ചവർ തന്നെയാണ്​ ഇന്നും രക്ഷാപ്രവർത്തനത്തിന്​ ഇറങ്ങിയത്​​. ഗുഹക്കുള്ളിലെ അവസ്​ഥകളും സാഹചര്യങ്ങളും കൂടുതൽ പരിചയം ഇവർക്കാണെന്നതിനാലാണ്​ ഇവരെ തന്നെ ഇൗ ദൗത്യത്തിനും നിയോഗിച്ചത്​. 

മുങ്ങൽ വിദഗ്​ധർക്ക്​ ഗുഹയിലേക്ക്​ കൂടുതൽ ഒക്​സിജൻ സിലിണ്ടറുകൾ കൊണ്ടു പോകേണ്ടതുണ്ടെന്നും ഇതിന്​ മണിക്കൂറുകൾ സമയം എടുക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ കഴിഞ്ഞ ദിവസം തന്നെ ചെറുതായി മഴ തുടങ്ങിയിട്ടുണ്ട്​. വരും ദിവസങ്ങളിൽ മഴ ശക്​തമാകു​െമന്നാണ്​ കാലാവസ്​ഥാ പ്രവചനം. മഴ ശക്​തിപ്പെട്ടാൻ രക്ഷാ പ്രവർത്തനം തടസപ്പെടും. അതിനാൽ എത്രയും പെ​െട്ടന്ന്​ ഗുഹയിൽ കുടുങ്ങിയ ബാക്കി പേരെ കൂടി പുറ​െത്തത്തിക്കാനാണ്​ ശ്രമം. 

രക്ഷപ്പെടുത്തിയ നാലു കുട്ടികളുടെ പേരുവിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. മൂ പാ (​െവെൽഡ്​ ബോർ) 1,2,3,4 എന്നാണ്​  ഗവർണർ അവരെ വിശേഷിപ്പിച്ചത്​. മൂപാ (​െവെൽഡ്​ ബോർ) എന്നത്​ അവ​രു​െട ഫുട്​ബോൾ ക്ലബ്ബി​​​െൻറ ​േപരാണ്​. ഇനിയും ഗുഹയിൽ നിന്ന്​ പുറത്തെത്താത്ത കുട്ടികളു​െട രക്ഷിതാക്കൾക്ക്​ ഭയാശങ്കകൾ ഉണ്ടാകാതിരിക്കാനാണ്​ രക്ഷപ്പെട്ട കുട്ടികളു​െട പേരുകൾ രഹസ്യമാക്കിയതെന്ന്​  അധികൃതർ പറഞ്ഞു. കുട്ടികൾ ആരോഗ്യവാൻമാരാ​െണന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. 

ജൂ​ൺ 23നാ​ണ്​ 11നും 16​​നും ഇ​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള 12 കു​ട്ടി​ക​ളും അ​വ​രു​ടെ ഫു​ട്​​ബാ​ൾ പ​രി​ശീ​ല​ക​നും ഗു​ഹ​യി​ൽ കു​ടു​ങ്ങി​യ​ത്. 10 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു ഇ​വ​ർ ജീ​വ​നോ​ടെ ഗു​ഹ​യി​ലു​ണ്ടെ​ന്ന്​ ര​ണ്ട്​ ബ്രി​ട്ടീ​ഷ്​ മു​ങ്ങ​ൽ​വി​ദ​ഗ്​​ധ​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​ർ​ക്ക്​  ഒാ​ക്​​സി​ജ​ൻ സി​ലി​ണ്ട​റു​ക​ളും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചി​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​തി​നാ​ൽ കു​ട്ടി​ക​ൾ നാ​ലു മാ​സം ഗു​ഹ​യി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​ർ നേ​ര​ത്തേ ക​ണ​ക്കു​കൂ​ട്ടി​യി​രു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsrescue operationThailand caveThai Football Team
News Summary - Remaining trapped Thai boys wait to escape -World News
Next Story