അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയുടെ അമിത തീരുവ അസ്വീകാര്യം –ട്രംപ്
text_fieldsവാഷിങ്ടൺ/ഒസാക്ക: അമേരിക്കയിൽനിന്ന് ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നത് അസ്വീകാര്യമാണെന്നും ഇത് പിൻവലിക്കണമെന്നും യു.എസ് പ് രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ജി-20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിെൻറ ആവശ്യം.
ജപ്പാനിൽ നടക്കുന്ന സമ്മേളനത്തിൽ രാജ്യങ്ങൾ തമ്മിലെ വ്യാപാര സംഘർഷങ്ങൾക്കാണ് ഇത്തവണ പ്രാമുഖ്യം ലഭിക്കുകയെന്നും കരുതുന്നു. കാലങ്ങളായി ഇന്ത്യ അമേരിക്കൻ ഉൽപന്നങ്ങൾക്ക് കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്നും അത് അടുത്തിടെ വീണ്ടും കൂട്ടിയെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞ ദിവസം അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ പ്രധാനമന്ത്രി മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി വ്യാപാര വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു.