Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകശ്​മീർ:...

കശ്​മീർ: പാക്കിസ്​താന്​ പിന്തുണയുമായി ഉർദുഗാൻ

text_fields
bookmark_border
erdoghan
cancel

ഇസ്​ലാമാബാദ്​: ഇന്ത്യയുടെ എതിർപ്പ്​​ മറികടന്ന്​ കശ്​മീർ വിഷയത്തിൽ പാക്കിസ്​താന്​ പിന്തുണയുമായി തുർക്കി പ് രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ. രണ്ട്​ ദിവസത്തെ സന്ദർശത്തിന്​ പാക്കിസ്​താനിലെത്തിയ ഉർദുഗാൻ സംയുക്ത പാർലമ ​െൻററി സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ്​ കശ്​മർ പരാമർശം. തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ ഫണ്ട്​ നൽകു ന്നുവെന്ന പേരിൽ പാക്കിസ്​താന്​ ഉപരോധം ഏർപ്പെടുത്താനുള്ള ശ്രമത്തെ പ്രതിരോധിക്കുമെന്നും ഉർദുഗാൻ പറഞ്ഞു.

നടക്കാൻ​പോകുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്​ക്​ ഫോഴ്​സ്​ (എൻ.എ.ടി.എഫ്​) യോഗത്തിൽ പാക്കിസ്​താന്​ പിന്തുണ നൽകും. കശ്​മീർ വിഷയത്തിൽ പാക്കിസ്​താനാണ്​ പിന്തുണ. നീതിയുടെയും ന്യായത്തിൻെറയും അടിസ്​ഥാനത്തിലല്ലാതെ കശ്​മീർ വിഷയം തർക്കത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ പരിഹരിക്കാൻ കഴിയില്ല. നമ്മുടെ കശ്​മീരി സഹോദരി-സഹോദരൻമാർ ദശാബ്​ദങ്ങളായി ​അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രയാസങ്ങൾ അടുത്തകാലത്തുണ്ടായ പുതിയ നീക്കങ്ങളിലൂടെ കൂടുതൽ രൂക്ഷമായി. ഇന്ന്​ കശ്​മീർ നിങ്ങളെ പോലെതന്നെ ഞങ്ങളുടെയും അടുത്ത വിഷയമായി.

കശ്​മീർ വിഷയം പരിഹരിക്കാനുള്ള സംഭാഷണങ്ങൾക്ക്​ തുർക്കി പിന്തുണ നൽകും. ഒന്നാം ലോകയുദ്ധത്തിൽ വിദേശ ശക്തികൾക്കെതിരെ ഞങ്ങളുടെ രാജ്യം നടത്തിയ പോരാട്ടത്തിന്​ സമാനമാണ്​ കശ്​മീരികളുടെ പോരാട്ട​ം. അടിച്ചമർത്തലുകൾക്കെതിരെ തുർക്കി ശബ്​ദമുയർത്തുമെന്നും ഉർദുഗാൻ പറഞ്ഞു.

കഴിഞ്ഞ സെപ്​റ്റംബറിൽ യു.എൻ ജനറൽ അസംബ്ലിയിൽ ഉർദുഗാൻ കശ്​മീർ വിഷയം ഉന്നയിച്ചിരുന്നു. ഉർദുഗാൻ പ്രസ്​താവനയിൽ ‘അഗാധ ദുഃഖം’ രേഖപ്പെടുത്തിയ ഇന്ത്യ അന്ന്​ കശ്​മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നായിരുന്നു പ്രതികരിച്ചത്​. കാര്യങ്ങൾ ശരിയായി മനസ്സിലാക്കിയിട്ട്​ വേണം തുടർപ്രതികരണങ്ങളെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിൻെറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Erdogankashmirpakisthanworld newsmalayalam newsasia-Pacific
News Summary - rdogan Rakes Up Kashmir in Pak Parliament-World news
Next Story