നൊമ്പരക്കാലത്തെ നോമ്പുകാലം - ലോകം ചിത്രങ്ങളിലൂടെ...
text_fieldsബെയ്റൂത്ത്: ലോകത്തെ 180 കോടി മുസ്ലിംകൾക്ക് സാമൂഹികമായും ആത്മീയമായും ഏറെ സവിശേഷമാണ് റദമാൻ മാസം. നോമ്പും നമസ്കാരവും ഖുർആൻ പാരായണവുമൊക്കെയായി ഭക്തിയുടെ നിറവിൽ പുണ്യം തേടുന്ന ലോകം. എന്നാൽ, ആേഗാള വ്യാപകമായി പടർന്നുപിടിച്ച കോവിഡ്19 മഹാമാരി സാമൂഹിക അകലമെന്നതിലേക്ക് നിഷ്കർഷ പുലർത്താൻ നിർബന്ധിതമ ാവുന്ന കാലത്ത് ലോക മുസ്ലിംകൾ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത റമദാനായി ഇത് മാറുന്നു.
കെയ്റോ മുതൽ ജക് കാർത്ത വരെയും മുംബൈ മുതൽ ലാഗോസ് വരെയുമുള്ള കോടിക്കണക്കിനാളുകൾ ഒന്നിച്ചുള്ള ആരാധനകളിൽനിന്നകന്ന് വ്യഥയോ ടെ വീടകങ്ങളിലേക്ക് ചുരുങ്ങുകയാണ്. ആളുകളകന്ന പള്ളികളും ആരവങ്ങൾ കുറയുന്ന ഇഫ്താറുകളുമൊക്കയായി റമദാൻ ഇക്കു റി വേറിട്ട് നിൽക്കുന്നു. സാമൂഹിക അകലം പാലിച്ച് നോമ്പിനെ സ്വീകരിക്കുന്ന ലോകത്തിെൻറ വിഭിന്ന ചിത്രങ ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. ന്യൂയോർക്ക് ൈടംസ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ആ ചിത്രങ്ങളിവയാണ്...
courtesy: www.nytimes.com

ബാങ്കോക്കിലെ ഇസ്ലാമിക് സെൻററിൽ പ്രാർഥന നടത്തുന്നയാൾ
----

യു.എസിൽ ബ്രൂക്ലിനിലെ ഇയുപ് സുൽത്താൻ മോസ്കിൽ നമസ്കാരത്തിനെത്തിയവർ
----

ഈജിപ്തിലെ കെയ്റോയിൽ ഭക്ഷണം വിതരണം ചെയ്യുന്നവർ

യു.എസിൽ മിഷിഗണിലെ മസ്ജിദ് അൽ സലാമിൽ പ്രാർഥനക്കെത്തിയയാൾ
----

----

----

സൗദിയിൽ ജിദ്ദയിലെ വീട്ടിൽ നോമ്പുതുറക്കൊരുങ്ങുന്ന പിതാവും മകളും
----
ജറുസലേമിൽ ടെറസിന് മുകളിൽനിന്ന് നമസ്കരിക്കുന്നയാൾ
----

ദക്ഷിണാഫ്രിക്കയിൽ വീട്ടിനുള്ളിൽ ഖുർആൻ പാരായണം നടത്തുന്ന സ്ത്രീകൾ
----
അഫ്ഗാൻ തലസ്ഥാനമായ കാബൂളിെൻറ ദൃശ്യം, ആദ്യ നോമ്പുദിനത്തിൽ
----

മലേഷ്യയിൽ ക്വാലാലംപൂരിലെ വീട്ടിൽ നോമ്പു തുറക്കുന്നവർ
----

ൈനജീരിയയിലെ ലാഗോസിൽ തെരുവിൽ നമസ്കാരത്തിനുശേഷം വിശ്രമിക്കുന്നവർ
----

യു.എസിൽ ലോസ് ആഞ്ചലസിൽ ഇസ്ലാമിക് സെൻറർ ഓഫ് സതേൺ കാലിഫോർണിയ അംഗങ്ങൾക്ക് വീട്ടിൽനിന്ന് ലൈവ് സ്ട്രീമിങ്ങിലൂടെ പ്രാർഥനക്ക് നേതൃത്വം നൽകുന്ന ഡോ. സാലിഹ് ഖോലാകി
----

ഇന്ത്യയിൽ മുംബൈയിലെ ഒരു കുടുംബം ഇഫ്താറിനിടെ
----
ആളൊഴിഞ്ഞ ന്യൂഡൽഹി ജമാ മസ്ജിദ്
----
ഫ്രാൻസിൽ പാരിസിലെ ഗ്രാൻഡ് മോസ്ക് അടച്ചിട്ട നിലയിൽ
----
ബോസ്നിയ ആൻഡ് ഹെർസെഗോവിനയിലെ ഗ്രാൻഡ് മുഫ്തി സരയേവോയിലെ ആളൊഴിഞ്ഞ ഗാസി ഹുർസേവ്-ബെഗ് മസ്ജിദിൽ നമസ്കാരത്തിന് നേതൃത്വം നൽകുന്നു
----

മ്യാന്മറിലെ യേങ്കാണിൽ ഇഫ്താർ വിഭവങ്ങൾ വിൽക്കുന്ന ചന്ത
----

ഇന്തോനീഷ്യയിലെ യോഗ്യകർത്തയിൽ ഇഫ്താറിനുള്ള ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നവർ
----