ഗാര്‍ഹിക പീഡനം കുറ്റകൃത്യമല്ലാതാക്കുന്ന നിയമത്തിന് റഷ്യയില്‍ അംഗീകാരം
text_fieldsമോസ്കോ: ഗാര്‍ഹിക പീഡനം കുറ്റകൃത്യമല്ലാതാക്കുന്ന വിവാദ നിയമത്തിന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ അംഗീകാരം നല്‍കി. രാജ്യനിവാസികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുന്ന നിയമത്തിനെതിരെ രാജ്യത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് വിമര്‍ശമുയര്‍ന്നതിനിടെയാണ് നടപടി. നേരത്തെ നിയമം പാര്‍ലമെന്‍റിന്‍െറ ഇരു സഭകളും പാസാക്കിയിരുന്നു. ഓരോ 40 മിനിറ്റിലും ഒരു ഗാര്‍ഹിക പീഡനം രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ നിയമം ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
ഇണയേയോ മക്കളേയോ ഗുരുതര പരിക്കുകളില്ലാത്തവിധം തല്ലുന്നത് നേരത്തെ രണ്ട് വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമായിരുന്നു. എന്നാല്‍, പുതിയ നിയമം വന്നതോടെ ഇത് 15 ദിവസം തടവോ പിഴയോ മാത്രമായിച്ചുരുങ്ങി. നിയമം ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ ഉദ്ദേശിച്ചല്ളെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. എന്നാല്‍, മറ്റുള്ളവരാല്‍ ആക്രമിക്കപ്പെട്ടാല്‍ ലഭിക്കുന്നതിനേക്കാള്‍ കടുത്ത ശിക്ഷ ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ലഭിക്കുന്നത് തടയാനാണ് നിയമത്തിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് അനുകൂലികളുടെ വാദം. അതേസമയം, റഷ്യയുടെ പരമ്പരാഗതമായ കുടുംബ സങ്കല്‍പത്തെ സംരക്ഷിക്കുന്നതാണ് നിയമമെന്നാണ് യാഥാസ്ഥിതിക ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വാദം.
റഷ്യന്‍ പ്രതിപക്ഷ നേതാവിനെതിരെ അഴിമതിക്കേസില്‍ കുറ്റം ചുമത്തി
പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ അഴിമതിക്കേസില്‍ കുറ്റക്കാരനാക്കി റഷ്യന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ പ്രധാന എതിരാളിയാണ് അലക്സി നവാല്‍നി. കോടതി കുറ്റം ചുമത്തിയതോടെ, അലക്സിക്ക് 2018ല്‍ നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായേക്കില്ളെന്ന് അദ്ദേഹത്തിന്‍െറ അഭിഭാഷക ഒള്‍ഗ മിഖായിലോവ.
കഴിഞ്ഞ നവംബറിലാണ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അലക്സി പേര് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള തടി കമ്പനിയുടെ മേധാവിയായിരിക്കെ പണം തിരിമറി നടത്തിയെന്നാണ് കേസ്. 2013ല്‍ അലക്സി കുറ്റക്കാരനാണെന്ന് കീഴ്കോടതി വിധിച്ചിരുന്നു. നടപടിക്രമങ്ങളില്‍ അട്ടിമറിയുണ്ടായെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി നിരീക്ഷിച്ചതിനെ തുടര്‍ന്ന് കേസ് വീണ്ടും പുന$പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
