റഷ്യയുമായി കരാർ; സിറിയയിൽ തുർക്കി സൈന്യം തുടരും
text_fieldsമോസ്കോ: വടക്കൻ സിറിയയിലെ സുരക്ഷിത മേഖല സംബന്ധിച്ച് റഷ്യൻ പ്രസിഡൻറ് വ്ലാദ്മിർ പുടിനും തുർക്കി പ്രസിഡൻറ ് ഉർദുഗാനും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചു. തുർക്കി അതിർത്തിയോട് ചേർന്ന വടക്ക്-കിഴക്കൻ സിറിയയിലെ കുർദ് അധീന പ്രദേശത്ത് നിന്ന് സിറിയയിലെ കുർദ് സായുധ സംഘമായ വൈ.പി.ജി 30 കിലോമീറ്റർ പിന്നിലേക്ക് മാറണമെന്നാണ് കരാർ.
ഇതിന് 150 മണിക്കൂർ അന്ത്യശാസനം നൽകിയിട്ടുണ്ട്. മേഖലയിൽ നിന്ന് തൽക്കാലം തുർക്കി സൈന്യം പിൻമാറില്ല. പകരം തുർക്കിയും റഷ്യയും മേഖലിയും സംയുക്ത സൈനിക പരിശോധന നടത്താനും കരാർ വ്യവസ്ഥ ചെയ്യുന്നു.
സിറിയിൽ എട്ട് വർഷമായി നടന്നു വരുന്ന അഭ്യന്തര യുദ്ധത്തിെൻറ നിർണായക സ്വാധീനം ചെലുത്തുന്നതാണ് കരാർ. റഷ്യൻ നഗരമായ സോച്ചിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കരാറുണ്ടാക്കിയത്. ചർച്ചകൾക്കൊടുവിൽ 10 പോയിൻറ് വരുന്ന മെമ്മോറാണ്ടവും ഇരു രാജ്യങ്ങളും പുറത്തിറക്കി. ഈ മാസം ഒമ്പതിനാണ് തുർക്കി സൈന്യം വടക്കൻ സിറിയയിൽ കടന്ന് കുർദ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടങ്ങിയത്.