പഞ്ചാബ് പ്രവിശ്യയിലെ പ്രൈമറി സ്കൂളുകൾ ഇനി ഉർദു മീഡിയം
text_fieldsലാഹോർ: ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളുകൾ ഉർദു മീഡിയമാക്കി പഞ്ചാബ് സർക്കാർ ഉത്ത രവിറക്കി. പാഠഭാഗങ്ങൾ ഇംഗ്ലീഷിൽനിന്ന് ഉർദുവിേലക്ക് പരിഭാഷപ്പെടുത്താൻ വിദ്യ ാർഥികളും അധ്യാപകരും സമയം പാഴാക്കുന്നുവെന്ന് കാണിച്ചാണ് ഉത്തരവ്.
പഞ്ചാബ് പ്ര വിശ്യയിലെ 60,000 പ്രൈമറി സ്കൂളുകളിൽ 2020 മാർച്ചോടെ നിയമം പ്രാബല്യത്തിലാകും.പാകിസ്താനെ ശിലായുഗത്തിലേക്കു നയിക്കുന്നതാണ് നിയമമെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ബ്രിട്ടീഷ് കൗൺസിലിെൻറയും യു.കെ അന്താരാഷ്ട്ര വികസന വകുപ്പിെൻറയും സഹകരണത്തോടെ പാകിസ്താൻ മുസ്ലിം ലീഗാണ് പ്രൈമറി വിദ്യാലയങ്ങൾ ഇംഗ്ലീഷ് മീഡിയം ആക്കിയത്. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബസ്ദറാണ് ഇതിനെതിരെ റിപ്പോർട്ട് നൽകിയത്.