Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരിക്കേറ്റ ഫലസ്തീനിയെ വധിച്ച ഇസ്രായേല്‍ സൈനികന് 18 മാസം തടവ്

text_fields
bookmark_border
  • നീതി നടപ്പായില്ലെന്ന്​ ഫലസ്തീനികള്‍
പരിക്കേറ്റ ഫലസ്തീനിയെ വധിച്ച ഇസ്രായേല്‍ സൈനികന് 18 മാസം തടവ്
cancel

തെല്‍അവീവ്: ഗുരുതരമായി പരിക്കേറ്റുകിടന്ന ഫലസ്തീന്‍ യുവാവിനെ വെടിവെച്ചുകൊന്ന ഇസ്രായേല്‍ സേനാംഗത്തിന് 18 മാസം തടവ്. 21കാരനായ അബ്ദുല്‍ ഫത്താഹ് അല്‍ശരീഫ് എന്ന യുവാവിനെ വധിച്ച എലോര്‍ അസാരിയ എന്ന സൈനികനാണ് മിലിട്ടറി ട്രൈബൂണല്‍ നിസ്സാര ശിക്ഷ വിധിച്ചത്. വിധി നിരാശജനകമാണെന്നും നീതി നടപ്പായില്ലെന്നും വിവിധ മനുഷ്യാവകാശ സംഘടനകളും ഫലസ്തീന്‍ നേതാക്കളും പ്രസ്താവിച്ചു.

മൂന്നുമുതല്‍ അഞ്ചു വരെ വര്‍ഷം തടവ് വിധിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിലും കുറഞ്ഞ ശിക്ഷ നല്‍കിയാണ് വിധി വന്നത്. അസാരിയക്ക് ജീവപര്യന്തമെങ്കിലും ലഭിക്കണമായിരുന്നെന്ന് ഇസ്രായേലി പാര്‍ലമെന്‍റ് അംഗമായ ഫലസ്തീനി ജമാല്‍ സഹല്‍ക അഭിപ്രായപ്പെട്ടു. ഇസ്രായേല്‍ ജനാധിപത്യത്തെ ‘തോക്കുകളുടെ ജനാധിപത്യം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ഫലസ്തീനികളെ അന്യായമായി വധിച്ച നിരവധി ഇസ്രായേല്‍ സൈനികര്‍ വിചാരണപോലുമില്ലാതെ കഴിയുകയാണെന്ന് പറഞ്ഞു.

അതിനിടെ, അസാരിയയുടെ ബന്ധുക്കള്‍ വിധിക്കെതിരെ അപ്പീലിന് പോകാനൊരുങ്ങുകയാണ്. കല്ളെറിഞ്ഞാല്‍ ഒരു ഫലസ്തീന്‍ ബാലന് ലഭിക്കുന്ന ശിക്ഷയെക്കാള്‍ കുറഞ്ഞതാണ് കൊലപാതകിക്ക് ലഭിച്ചിരിക്കുന്നതെന്ന് ശരീഫിന്‍െറ ബന്ധുക്കള്‍ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - punishment for israyil army men
Next Story