ഇമ്രാനെതിരെ ആരോപണമുന്നയിച്ച അയിശക്ക് നേരെ ചീമുട്ടയേറ്
text_fieldsലാഹോർ: പാകിസ്താനിൽ രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത് തുടരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനും ഇൻറീരിയർ മന്ത്രി അഹ്സാൻ ഇഖ്ബാലിനുെമതിരായ ഷൂ ഏറിനും വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിനെതിരെയുണ്ടായ മഷിയൊഴിക്കലിനും പിറകെ നാഷണൽ അസംബ്ലി അംഗം അയിശ ഗുലാലെക്കെതിരെ ചീമുട്ടയേറ്.
പാകിസ്താൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയുെട വനിതാ പ്രവർത്തകയാണ് വിമത എം.എൻ.എയായ അയിശക്കെതിരെ ചീമുട്ടയും ചീഞ്ഞ തക്കാളിയും എറിഞ്ഞത്. അയിശ ഇമ്രാൻ ഖാനെതിരെ അഴിമതി-പീഡന ആരോപണങ്ങൾ ഉന്നയിച്ചതിൽ പ്രതിഷേധിച്ചാണ് ആക്രമണം.
ലാഹോറിൽ ഒരു ചടങ്ങിൽ പെങ്കടുക്കാെനത്തിയപ്പോഴാണ് അയിശക്കെതിരെ ആക്രമണമുണ്ടായത്. അയിശക്കെതിരെ മുദ്രാവാക്യം വിളികളും മുഴങ്ങി. എന്നാൽ, പ്രതിഷേധിക്കുന്ന വനിതാ പ്രവർത്തകർ തെൻറ സഹോദരിമാരാണെന്ന് അയിശ പറഞ്ഞു.
ഇമ്രാൻ ഖാൻ തനിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ച് 2017 ആഗസ്തിൽ അയിശ തെഹ്രീകെ ഇൻസാഫ് പാർട്ടിയിൽ നിന്ന് പുറത്തുപോയിരുന്നു. പി.ടി.െഎ സ്ത്രീകൾക്ക് ബഹുമാനവും സുരക്ഷയും നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ആേരാപിച്ച അയിശ, പക്ഷേ, നാഷണൽ അസംബ്ലി സീറ്റ് രാജിെവക്കാൻ വിസമ്മതിച്ചിരുന്നു. പാകിസ്താൻ തെഹ്രീെക ഇൻസാഫ് (ഗുലാലെ) എന്ന പേരിൽ പാർട്ടിയും രൂപീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
