Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇയാദ്​ അൽ ഹല്ലാക്ക്​,...

ഇയാദ്​ അൽ ഹല്ലാക്ക്​, ജോർജ് ഫ്ലോയിഡ്​: പൊലീസ്​ വംശവെറിക്കെതിരെ ഇസ്രാ​യേലിലും പ്രതിഷേധം

text_fields
bookmark_border
ഇയാദ്​ അൽ ഹല്ലാക്ക്​, ജോർജ് ഫ്ലോയിഡ്​: പൊലീസ്​ വംശവെറിക്കെതിരെ ഇസ്രാ​യേലിലും പ്രതിഷേധം
cancel
camera_alt????? ?? ??????????????? ????? ?????????????? ???????? ?????????????????? ?????????????? ??????????? ??? ?????? ????? ???????

ജറുസലം: പൊലീസി​​​െൻറ വംശീയ അതിക്രമത്തിനെതിരെ അമേരിക്കക്ക്​ പുറമെ ഇസ്രായേലിലും പ്രതിഷേധം ശക്​്തമാകുന്നു. ശനിയാഴ്ച രാത്രി തെൽ അവീവിൽ നിരവധിപേർ അണിനിരന്ന പ്രതിഷേധ പ്രകടനം അരങ്ങേറി. 

ജറുസലമിലും മിനിയപൊളിസിലും വംശീയത മനുഷ്യരെ ​കൊല്ലുന്നുവെന്ന പോസ്​റ്ററുകളുമായാണ്​ ആളുകൾ ​പ്രകടനത്തിൽ പ​ങ്കെടുത്തത്​. ശനിയാഴ്​ച രാവിലെ ജറുസലമിൽ ഫലസ്തീൻ പൗരനായ ഇയാദ് അൽ ഹല്ലാക്കിനെയും കഴിഞ്ഞ ദിവസം അമേരിക്കയിലെ മിനിയപൊളിസിൽ ജോർജ് ഫ്ലോയിഡിനെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ്​ പ്രകടനമെന്ന്​ ജറുസലം പോസ്​റ്റ്​ റിപ്പോർട്ട്​ ചെയ്​തു. 

ജറുസലമിൽ ഇസ്രായേൽ പൊലീസ്​ വെടിവെച്ച്​ കൊലപ്പെടുത്തിയ ഇയാദ് അൽ ഹല്ലാക്ക്​, അമേരിക്കയിൽ പൊലീസ്​ ശ്വാസംമുട്ടിച്ച്​ കൊന്ന ജോർജ് ഫ്ലോയിഡ്​
 

വർണവെറിയുടെ പേരിൽ ആളുകളെ കൊല്ലുന്നത്​ നിർത്തണമെന്ന്​ ​വംശീയാതിക്രമത്തിനെതിരെ പ്രവൃത്തിക്കുന്ന സ​​െൻറർ ഫോർ റേസിസം വിക്​ടിംസ്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. ‘‘അറബികൾ, ഇത്യോപ്യക്കാർ, കറുത്ത വർഗക്കാർ എന്നിവരെ മുൻവിധിയോടെ വെടിവെച്ച്​ കൊല്ലുന്ന നയം അവസാനിപ്പിക്കണം. ഇസ്രായേലിലെ ന്യൂനപക്ഷങ്ങളെ പൊതുവിലും അറബ് വംശജരെ പ്രത്യേകിച്ചും പൊലീസും സുരക്ഷാ ഉ​ദ്യോഗസ്​ഥരും സായുധ വിഭാഗവും ലക്ഷ്യമിടുന്നുണ്ട്​" -സ​​െൻറർ ആരോപിച്ചു.

നിരായുധനും ഭിന്നശേഷിക്കാരനുമായ ഇയാദ് അൽ ഹല്ലാക്കിനെ ഇസ്രായേൽ പൊലീസ് വളരെ അടുത്തുനിന്നാണ്​​ വെടിവെച്ച് കൊന്നത്​. 32 കാരനായ ഇദ്ദേഹം ഒാൾഡ് സിറ്റിയിലെ സ്പെഷൽ സ്കൂളിൽ ജീവനക്കാരനായിരുന്നു. കിഴക്കൻ ജറുസലമിലെ ഒാൾഡ് സിറ്റിയിൽവെച്ചാണ്​ കൊല്ലപ്പെട്ടത്​. ഹല്ലാക്കിന്‍റെ കൈവശം തോക്ക് പോലുള്ള ആയുധം ഉണ്ടെന്നായിരുന്നു പൊലീസി​​​െൻറ ആ​രോപണം. എന്നാൽ, ആ‍യുധം കണ്ടെത്താനായില്ലെന്ന് പൊലീസ് വക്താവ് തന്നെ പിന്നീട്​ വെളിപ്പെടുത്തി. 

പൊലീസി​​​െൻറ വംശീയ അതിക്രമത്തിനെതിരെ തെൽ അവീവിൽ നടന്ന പ്രകടനം
 

കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡി​​​െൻറ കൊലപാതകം അമേരിക്കയെ അക്ഷരാർഥത്തിൽ പിടിച്ചുലക്കുകയാണ്​. ആളുകൾ നോക്കിനിൽക്കെയാണ്​ ഫ്ലോയിഡി​നെ പൊലീസ്​ ശ്വാസംമുട്ടിച്ച്​ ​കൊന്നത്​. രാജ്യമെമ്പാടും ഉടലെടുത്ത പ്രക്ഷോഭം അമേരിക്കയിൽ അഞ്ചാം ദിവസവും തുടരുകയാണ്​. നിരവധിയിടങ്ങളിൽ പൊലീസും പ്രക്ഷോഭകരും ഏറ്റുമുട്ടി. പ്രക്ഷോഭകരെ നേരിടുന്നതിനായി നാഷനൽ ഗാർഡ് സേനയെ വിവിധ നഗരങ്ങളിൽ വിന്യസിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelpalastineGeorge Floydiyad al hallaq
News Summary - Protesters gather in Tel Aviv against police racism
Next Story