Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Oct 2019 4:26 PM GMT Updated On
date_range 26 Oct 2019 4:26 PM GMTഇറാഖിൽ പ്രതിഷേധം തുടരുന്നു; മരണം 42 ആയി
text_fieldsബഗ്ദാദ്: ഇറാഖിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് അന്ത്യമായില്ല. പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ എണ്ണം 42 ആയി. 2300ല േറെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. ബഗ്ദാദിൽ തമ്പടിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തെക്കുറിച്ച് ചർച്ചചെയ്യാൻ പാർലമെൻറ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു.
ആ സമയത്ത് പാർലമെൻറ് മാർച്ച് നടത്താനാണ് ജനങ്ങൾ ബഗ്ദാദിൽ ഒന്നിച്ചത്. തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും തടയുന്നതിൽ പരാജയപ്പെട്ട സർക്കാർ രാജിവെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. പ്രധാനമന്ത്രി ആദിൽ അബ്ദുൽ മഹ്ദിക്കെതിരെ അഴിമതിയാരോപണവും ഉയർന്നിരുന്നു.
Next Story