Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ...

കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ പ​ഴ​ങ്ക​ഥ, പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​യ്​ രാ​ജ​കു​മാ​രിയും

text_fields
bookmark_border
കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ പ​ഴ​ങ്ക​ഥ, പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ താ​യ്​  രാ​ജ​കു​മാ​രിയും
cancel

താ​യ്​​പേ​യ്​: കീ​ഴ്​​വ​ഴ​ക്ക​ങ്ങ​ൾ കാ​റ്റി​ൽ​പ​റ​ത്തി താ​യ്​​ല​ൻ​ഡ്​ രാ​ജ​കു​മാ​രി ഉ​ബോ​ൽ​ര​ത്​​ന രാജ ്​കന്യ സിരിവധന ബർണവതി പ്ര​ധാ​ന​മ​ന്ത്രി​സ്​​ഥാ​ന​ത്തേ​ക്ക്​ മ​ത്സ​രി​ക്കു​ന്നു. ആ​ദ്യ​മാ​യാ​ണ്​ ഒ​രു രാ​ജ​കു​ടും​ബാം​ഗം തെ​ര​ഞ്ഞെ​ടു​പ്പ്​ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ത​ക്​​സി​ൻ ഷി​നാ​വ​ത്ര​യു​ടെ താ​യ്​ ര​ക്ഷ ചാ​ർ​ട്ട്​ പാ​ർ​ട്ടി​യു​ടെ ബാ​ന​റി​ലാ​ണ്​ രാ​ജ​കു​മാ​രി മ​ത്സ​രി​ക്കു​ന്ന​ത്. അ​ന്ത​രി​ച്ച ഭൂ​മി​ബോ​ൽ അ​തു​ല്യ​തേ​ജ്​ രാ​ജാ​വി​​​െൻറ മൂ​ത്ത മ​ക​ളും ഇ​പ്പോ​ഴ​ത്തെ രാ​ജാ​വ്​ മ​ഹാ​വ​ജ്ര ലോ​ം​ഗോ​ണി​​​െൻറ സ​ഹോ​ദ​രി​യു​മാ​ണ്​ 67കാ​രി​യാ​യ ഉ​ബോ​ൽ​ര​ത്​​ന.

1972ൽ ​യു.​എ​സ്​ പൗ​ര​​നെ വി​വാ​ഹം ക​ഴി​ച്ച​തോ​ടെ രാ​ജ​പ​ദ​വി ഉ​പേ​ക്ഷി​ച്ച​താ​ണ്. വി​വാ​ഹ​മോ​ച​ന​ത്തി​നു ശേ​ഷം 90ക​ളി​ലാ​ണ്​ താ​യ്​​ല​ൻ​ഡി​ൽ തി​രി​ച്ചെ​ത്തി​യ​ത്. എ​ന്നാ​ൽ, അ​വ​രു​ടെ രാ​ജ​പ​ദ​വി പു​നഃ​സ്​​ഥാ​പി​ച്ചി​ട്ടി​ല്ല. താ​യ്​ ജ​ന​ങ്ങ​ൾ അ​വ​രെ രാ​ജ​കു​മാ​രി​യാ​യി കാ​ണു​ന്നു​വെ​ന്നു മാ​ത്രം. ഷി​നാ​വ​ത്ര​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണ്​ ഉ​ബോ​ൽ​ര​ത്​​ന​ക്ക്. നി​ര​വ​ധി സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2014ൽ ​സൈ​നി​ക മേ​ധാ​വി പ്ര​യു​ത്​ ചാ​ൻ ഒ​ച, യി​ങ്​​ല​ക്​ ഷി​നാ​വ​ത്ര​യെ അ​ട്ടി​മ​റി​ച്ച്​ അ​ധി​കാ​രം പി​ടി​ച്ച​തി​നു ശേ​ഷം രാ​ജ്യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്നി​ട്ടി​ല്ല. പ്ര​യു​ത്​ ചാ​ൻ പി​ന്നീ​ട്​ സ്വ​യം പ്ര​ധാ​ന​മ​ന്ത്രി​യാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. പ്ര​യു​ത്​ ചാ​ന്​ താ​യ്​ രാ​ജ​കു​മാ​രി വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandworld newsmalayalam newsThailand Princess Ubolratana Mahido
News Summary - Princess Ubolratana of Thailand Contest to PM - World News
Next Story