Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊ​റി​യ​ൻ മു​ന​മ്പി​ൽ...

കൊ​റി​യ​ൻ മു​ന​മ്പി​ൽ യു​ദ്ധ​മു​ണ്ടാ​കി​ല്ല –മൂ​ൺ ജെ ഇൻ

text_fields
bookmark_border
കൊ​റി​യ​ൻ മു​ന​മ്പി​ൽ യു​ദ്ധ​മു​ണ്ടാ​കി​ല്ല –മൂ​ൺ ജെ ഇൻ
cancel

സോ​ൾ: കൊ​റി​യ​ൻ മു​ന​മ്പി​ൽ വീ​ണ്ടു​മൊ​രു യു​ദ്ധ​മു​ണ്ടാ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ മൂ​ൺ ​െജ ​ഇ​ൻ. ഉ​ത്ത​ര കൊ​റി​യ ആ​ണ​വ-​മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ അ​നു​ര​ഞ്​​ജ​ന സം​ഭാ​ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ദൂ​ത​നെ അ​യ​ക്കു​മെ​ന്നും മൂ​ൺ വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ൻ​റ്​ പ​ദ​വി​യി​ൽ 100 ദി​വ​സം തി​ക​ക്കു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മൂ​ണി​​െൻറ പ്ര​സ്​​താ​വ​ന. 

കൊ​റി​യ​ൻ യു​ദ്ധ​ത്തി​​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ രാ​ജ്യ​ത്തെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ ജ​നം ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ചു. ഒ​രു യു​ദ്ധ​ത്തി​ൽ അ​ത്​ ത​ക​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. കൊ​റി​യ​ൻ മു​ന​മ്പ്​ വീ​ണ്ടു​മൊ​രു യു​ദ്ധ​ത്തി​ന്​ വേ​ദി​യാ​കി​ല്ലെ​ന്ന്​ ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന​താ​യും മൂ​ൺ ദേ​ശീ​യ ടെ​ലി​വി​ഷ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 

അ​നു​ര​ഞ്​​ജ​ന​ത്തി​​െൻറ പാ​ത സ്വീ​ക​രി​ക്കു​ന്ന​തി​​െൻറ സൂ​ച​ന​ക​ളു​മാ​യി യു.​എ​സും ഉ​ത്ത​ര കൊ​റി​യ​യും ക​ഴി​ഞ്ഞ ദി​വ​സം ത​ങ്ങ​ളു​ടെ പ്ര​സ്​​താ​വ​ന​ക​ൾ മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഗു​വാ​മി​ലേ​ക്കു​ള്ള മി​സൈ​ലാ​ക്ര​മ​ണം ത​ൽ​ക്കാ​ലം ഇ​ല്ലെ​ന്ന ഉ​ത്ത​ര കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കിം ​ജോ​ങ്​ ഉ​ന്നി​​െൻറ പ്ര​ഖ്യാ​പ​നം യു.​എ​സ്​ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:presidentworld newssouth korianorth koriamalayalam newsasia-pacafic
News Summary - The president of South Korea has a strong message-World news
Next Story