Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഏഷ്യയിൽ ആണവ യുദ്ധ സാധ്യത തള്ളാനാവില്ല -പാക് സുരക്ഷ ഉപദേഷ്ടാവ്
text_fieldsbookmark_border
ഇസ്ലാമാബാദ്: ഏഷ്യയിൽ ആണവയുദ്ധ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പാകിസ്താൻ സുരക്ഷാ ഉപദേഷ്ടാവ് നാസർ ഖാൻ ജാൻജുഅ. ഇന്ത്യയുമായി ചേർന്ന് അമേരിക്ക പാക്-ചൈന ഇടനാഴിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഒരു സെമിനാറിൽ പങ്കെടുക്കവെയാണ് ജാൻജുഅ ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ ആപൽകരമായ ആയുധങ്ങൾ സംഭരിച്ച് കൂട്ടുകയും പാകിസ്താനെ നിരന്തരം ഭീഷണിപ്പെടുത്തുകയുമാണ്. അഫ്ഘാനിസ്താനിൽ താലിബാൻ വളർന്നപ്പോഴും അമേരിക്ക പരാജയം മറച്ചു വെച്ച് പാകിസ്താനെ കുറ്റപ്പെടുത്തുകയായിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യ^യു.എസ് സഖ്യത്തിന് ഏകാഭിപ്രായമാണെന്നും ജാൻജുഅ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
