മാർപാപ്പക്ക് ഉത്തരകൊറിയയിലേക്ക് കിമ്മിെൻറ ക്ഷണം
text_fieldsപ്യോങ്യാങ്: ഫ്രാൻസിസ് മാർപാപ്പയെ പ്രസിഡൻറ് കിം ജോങ് ഉൻ ഉത്തരകൊറിയ സന്ദർശിക്കാൻ ക്ഷണിച്ചു. ദക്ഷിണകൊറിയ പ്രസിഡൻറിെൻറ ഒാഫിസാണ് വിവരം പുറത്തുവിട്ടത്. യൂറോപ്യൻ പര്യടനത്തിെൻറ ഭാഗമായി അടുത്താഴ്ച വത്തിക്കാൻ സന്ദർശിക്കുന്ന ദക്ഷിണകൊറിയ പ്രസിഡൻറ് മൂൺ െജ ഇൻ കിമ്മിെൻറ ക്ഷണം പാപ്പയെ അറിയിക്കും. ക്ഷണം സ്വീകരിച്ചാൽ ഉത്തരകൊറിയ സന്ദർശിക്കുന്ന ആദ്യ പോപ് ആയിരിക്കും അദ്ദേഹം.
അന്തരിച്ച പോപ് ജോൺ പോൾ രണ്ടാമനും ഉത്തരകൊറിയ സന്ദർശിക്കാൻ ക്ഷണം ലഭിച്ചിരുന്നു. 2000 ത്തിൽ കിം ജോങ് ഉന്നിെൻറ പിതാവ് കിം ജോങ് ഇൽ ആണ് േജാൺ പോൾ മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചത്. എന്നാൽ, അത് സംഭവിച്ചില്ല. നിലവിൽ ഉത്തരകൊറിയയും വത്തിക്കാനും തമ്മിലും നയതന്ത്ര ബന്ധമില്ല. ഉത്തരകൊറിയ നിലപാട് മയപ്പെടുത്തുന്നുവെന്നതിെൻറ ഏറ്റവും പുതിയ സൂചനയാണ് പോപ്പിനെ ക്ഷണിച്ചത്.
