യു.എസ് വിദേശകാര്യ സെക്രട്ടറി പാകിസ്താനിൽ
text_fieldsഇസ്ലാമാബാദ്: യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ ഇംറാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂർവസ്ഥിതിയിലാക്കാനുള്ള നീക്കങ്ങളും കൂടിക്കാഴ്ചയിൽചർച്ചയായി.
തീവ്രവാദത്തിനെതിരായ പോരാട്ടത്തിെൻറ ഭാഗമായി നൽകാനിരുന്ന 30 കോടി ഡോളറിെൻറ സാമ്പത്തികസഹായം യു.എസ് റദ്ദാക്കിയതോടെ ഉലഞ്ഞ ബന്ധം പുനഃസ്ഥാപിക്കാനുംകൂടി ലക്ഷ്യമിട്ടാണ് പോംപിയോയുടെ സന്ദർശനം.
ജൂലൈയിൽ ഇംറാൻ സർക്കാർ അധികാരേമറ്റശേഷം ആദ്യമായാണ് ഒരു ഉന്നതതല യു.എസ് പ്രതിനിധിസംഘം പാകിസ്താനിലെത്തുന്നത്. ജോയൻറ് ചീഫ് ഒാഫ് സ്റ്റാഫ് ജന. ജോസഫ് ഡൻഫോർഡും പോംപിയോക്കൊപ്പമുണ്ട്. പോംപിയോ പാക് വിദേശകാര്യ മന്ത്ര ി ഷാ മഹ്മൂദ് ഖുറേശിയുമായും സൈനിക മേധാവി ജന. ഖമർ ജാവേദ് ബാജ്വയുമായും ചർച്ച നടത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
