Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'പോക്കിമോന്‍ ഗോ​'...

'പോക്കിമോന്‍ ഗോ​' ആപ്പിൾ വാച്ചിലും

text_fields
bookmark_border
പോക്കിമോന്‍ ഗോ​ ആപ്പിൾ വാച്ചിലും
cancel

ടോക്യൊ: പോക്കിമോന്‍ ഗോ ഗെയിം ഇനി ആപ്പിൾ വാച്ചിലും കളിക്കാം. ആപ്പിൾ വാച്ചിലെ ​െഎ ട്യൂ​ൺ സ്​റ്റോറിൽ നിന്ന്​ ഇനിമുതൽ ഗെയിം ഡൗൺലോഡ്​ ചെയ്​തെടുക്കാ​മെന്നാണ്​ കമ്പനി അറിയിച്ചിരിക്കുന്നത്​. നേ​രത്തെ വർഷാവസാനം ഗെയിം ആ​പ്പിൾ വാച്ചിൽ എത്തുമെന്ന്​ അധികൃതർ അറിയിച്ചിരുന്നു. ​

ഇൗമാസം 14നാണ്​ ഇന്ത്യയിൽ ഒൗദ്യോഗികമായി ഗെയിം ഇറങ്ങിയത്​. അന്നുമുതൽ ഗൂഗിൾ പ്ലേ സ്​റ്റോറിലും അപ്പിളി​​​െൻറ ആപ്പ്​ സ്​റ്റോറിലും ഗെയിം ലഭ്യമാണ്​. കഴിഞ്ഞ ജൂലൈയിൽ ജപ്പാൻ കമ്പനിയായ നിൻറൺഡോ പുറത്തിറക്കിയ ഗെയിം കോടിക്കണക്കിന്​ ആളുകളാണ്​ ഇതുവരെ ഡൗൺലോഡ്​ ചെയ്​തത്​.

വിര്‍ച്വല്‍ റിയാലിറ്റി എന്ന പ്രതീതി സൃഷ്​ടിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗെയിം ആസുത്രണം ​ചെയ്​തിരിക്കുന്നത്​. സ്ക്രീനില്‍ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം. ഫോണിന്‍െറ കാമറയും ജി.പി.എസും ഉപയോഗിച്ച് ഗെയിം കഥാപാത്രങ്ങളെ നമ്മള്‍ സഞ്ചരിക്കുന്ന പരിസരത്ത്​ നിന്ന് കണ്ടത്തെണം.

കുട്ടികള്‍ വഴിതെറ്റുന്നുവെന്നും ദുരന്തത്തിനിടയാക്കുന്നുവെന്നും വിവാദം പരത്തിയ പോക്കിമോന്‍ ഗെയിം കളിക്കാന്‍ ജോലി വരെ വിദേശങ്ങളില്‍ രാജിവെച്ചവരുണ്ട്. അതുകൊണ്ട് കളിക്കുന്നവര്‍ തോട്ടിലും റോഡിലും പോയി ചാടാന്‍ ഇടവരാതെ സൂക്ഷിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pokemon go
News Summary - pokemon-go-1
Next Story