Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷാങ്​ഹായ്​ ഉച്ചകോടി:...

ഷാങ്​ഹായ്​ ഉച്ചകോടി: ഹസ്​തദാനം ചെയ്​ത്​ മോദിയും പാക്​ പ്രസിഡൻറും VIDEO

text_fields
bookmark_border
ഷാങ്​ഹായ്​ ഉച്ചകോടി: ഹസ്​തദാനം ചെയ്​ത്​ മോദിയും പാക്​ പ്രസിഡൻറും VIDEO
cancel

ക്വിങ്ഡാവോ: ഉഭയകക്ഷി ബന്ധത്തിൽ ഉലച്ചിലുകളുണ്ടെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്​ പ്രസിഡൻറ്​ മംനൂൺ ഹുസൈനും ഹസ്​തദാനം ചെയ്​തു. ചൈനയിൽ നടന്ന ഷാങ്​ഹായ്​ ഉച്ചകോടിയുടെ ഭാഗമായി മാധമപ്രവർത്തകരെ കണ്ടതിനു ശേഷമാണ് ഇരുവരും ഹസ്​തദാനം ചെയ്​ത്​ സൗഹൃദം പ്രകടിപ്പിച്ചത്​​. 

ഇന്ത്യയും പാകിസ്​താനും എസ്​.സി.ഒയിൽ മുഴുവൻ സമയ അംഗങ്ങളായതിനു ശേഷമുള്ള ആദ്യ ഉച്ചകോടിയാണ്​ ചൈനയിൽ നടന്നത്​. ഷാങ്​ഹായ്​ കോ-ഒാപറേഷൻ ഒാർഗനൈസേഷൻ(എസ്​.സി.ഒ) ഉച്ചകോടിയിൽ വിവിധ രാഷ്​ട്ര തലവൻമാരുമായി ചർച്ച നടത്തിയെങ്കിലും മോദിയും ഹു​ൈസനും തമ്മിൽ ചർച്ചകളൊന്നും നടന്നിട്ടില്ല. 

ജമ്മുകശ്​മീരിലെ ഉറി മേഖലയിൽ പാകിസ്താൻ ആസ്​ഥാനമായ ഭീകര സംഘടനകൾ 2016ൽ ​ൈസനിക ക്യാമ്പിനു നേരെ ആക്രമണം അഴിച്ചു വിട്ടതോടെ​ ഇന്ത്യാ-പാക്​ ബന്ധത്തിൽ വീണ്ടും ഉലച്ചിൽ തട്ടിയിരുന്നു. ഏപ്രിൽ അവസാനത്തോടെ ഇന്ത്യൻ പൗരനായ കൽഭൂഷൻ ജാദവിന്​ ​പാക്​ ൈസനിക കോടതി വധശിക്ഷ വിധിച്ചതോടെ ബന്ധം കുടുതൽ വഷളായി. ഉറി ഭീകരാക്രമണത്തോടെ 19ാമത്​ സാർക്​​ ഉച്ചകോടി ഇന്ത്യ ബഹിഷ്​കരിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaSCO summitworld newsshanghaimalayalam newspak president
News Summary - PM Modi, Pak President shake hands at SCO Summit-world news
Next Story