ബെയ്റൂത്ത് സ്ഫോടനം: നരേന്ദ്രമോദി അനുശോചിച്ചു
text_fieldsബെയ്റൂത്ത്: ലബനീസ് തലസ്ഥാനമായ ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സ്ഫോടന വാർത്ത തന്നെ ഞെട്ടിച്ചുവെന്ന് അദ്ദഹം ട്വിറ്ററിൽ കുറിച്ചു. സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തങ്ങളുടെ ചിന്തയും പ്രാർഥനയും ദുഃഖിതരായ കുടുംബങ്ങളോടൊപ്പമാണെന്നും അദ്ദേഹം കുറിച്ചു.
ബെയ്റൂത്തിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ സ്ഫോടനത്തിൽ നിരവധിപ്പേരാണ് മരിച്ചത്. 4000ഓളം പേർക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രി ഹമാദ് ഹസൻ അറിയിച്ചു. കെട്ടിടങ്ങൾ തകരുന്നതിന്റെയും പരിക്കേറ്റ മനുഷ്യരുടേയും ദാരുണമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയയിൽ പ്രചരിക്കുന്നത്.
സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും തുറമുഖനഗരമായ ബെയ്റൂത്തിലെ സ്വകാര്യസ്ഥാപനത്തിൽ വൻസ്ഫോടനവസ്തു ശേഖരിച്ചിരുന്നതായി ഗവൺമെന്റ് സെക്യൂരിറ്റി ചീഫ് അബാസ് ഇബ്രാഹിം അറിയിച്ചു.

