ഇന്തോനേഷ്യയുമായി 15 കരാറുകളിൽ ഒപ്പിട്ടു
text_fieldsജകാർത്ത: ഇന്ത്യയും ഇന്തോനേഷ്യയും പ്രതിരോധ സഹകരണം ഉൾപ്പെടെ 15 കരാറുകളിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോയുമായി നടത്തിയ സുദീർഘ സംഭാഷണത്തിനൊടുവിലാണ് കരാർ ഒപ്പിട്ടത്. ചൊവ്വാഴ്ച രാത്രിയാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. ഇവിടെ മോദിയുടെ ആദ്യ സന്ദർശനമാണിത്. പ്രസിഡൻറിെൻറ കൊട്ടാരമായ ‘മെർഡെക’യിലെത്തിയ മോദിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിച്ചു.
ഉന്നത പ്രതിനിധി സംഘത്തിെൻറ ചർച്ചക്ക് മുന്നോടിയായാണ് മോദിയും വിദോദോയും സംസാരിച്ചത്. സമുദ്ര മേഖല, ധനകാര്യം, സാമൂഹിക-സാംസ്കാരികം എന്നീ മേഖലകളിലെ സഹകരണമാണ് ഇരുവരും ചർച്ച ചെയ്തത്.പ്രതിരോധത്തിന് പുറമെ, ബഹിരാകാശം, ശാസ്ത്രം, സാേങ്കതിക വിദ്യ, റെയിൽവേ, ആരോഗ്യം തുടങ്ങിയ രംഗങ്ങളിലാണ് സഹകരണം. പ്രാദേശിക-ദേശീയ വിഷയങ്ങളും ചർച്ചയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള നയപരമായ ബന്ധം കൂടുതൽ വിപുലമാക്കാൻ തീരുമാനിച്ചതായി പിന്നീട് നടത്തിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
യൽക്കാരെന്ന നിലയിൽ ഞങ്ങൾ ഒരേതരം ആശങ്കകളുള്ളവരാണെന്ന് മോദി പറഞ്ഞു. കടൽസുരക്ഷ ഉറപ്പാക്കേണ്ടത് ബാധ്യതയാണ്. സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ഇത് പ്രധാനമാണ്. ഇന്തോ-പസഫിക് മേഖലകളിൽ ഒരുപോലുള്ള താൽപര്യങ്ങളാണ് ഇരുരാജ്യങ്ങൾക്കുമുള്ളത്. അതിനാലാണ് മേഖലയുടെ കാര്യത്തിൽ അഭിപ്രായ െഎക്യവും നയവും ഉരുത്തിരിഞ്ഞത്. ഭീകരതക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിൽ ഇന്ത്യ കൂടെയുണ്ടാകും. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ സുരബയയിലെ മൂന്ന് ചർച്ചുകളിൽ ഇൗയിടെയുണ്ടായ ഭീകരാക്രമണത്തെ മോദി ശക്തമായി അപലപിച്ചു. 2025 ആകുേമ്പാഴേക്ക് ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി വ്യാപാരം 50 ബില്യൺ ഡോളറാക്കി മാറ്റാൻ ശ്രമിക്കും.
വ്യാപാര-നിക്ഷേപ സഹകരണം വർധിപ്പിക്കും. സമുദ്ര സമ്പത്തിെൻറ സുസ്ഥിര പ്രോത്സാഹനം, ദുരന്ത മേഖലയിെല മെച്ചപ്പെട്ട സഹകരണം, ടൂറിസം-സാംസ്കാരിക മേഖലകളിലെ കൈമാറ്റം, സമുദ്ര സുരക്ഷ ഉറപ്പാക്കൽ, അക്കാദമിക, ശാസ്ത്ര-സാേങ്കതിക വിദ്യ രംഗത്തെ സഹകരണം എന്നിവക്കും തീരുമാനമായി. ഇന്തോനേഷ്യക്കാർക്ക് നേരത്തേ പെരുന്നാൾ ആശംസകൾ നേരുന്നതായി മോദി പറഞ്ഞു.
കോൺെഫഡറേഷൻ ഒാഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.െഎ.െഎ) ഒാഫിസ് ജകാർത്തയിൽ തുറക്കാനുള്ള തീരുമാനം ഇരുനേതാക്കളും സ്വാഗതം ചെയ്തു. അന്തമാൻ നികോബാർ ദ്വീപുകളിൽനിന്ന് സുമാത്ര ദ്വീപുകളിലേക്കുള്ള സഞ്ചാരം സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക ദൗത്യസേനയെ നിയോഗിക്കും.
ജകാർത്തയിൽ ഇന്ത്യൻ വംശജരായ ഇന്തോനേഷ്യക്കാരെ അഭിസംബോധന ചെയ്ത മോദി, അവർക്ക് ഇന്ത്യ സന്ദർശിക്കാൻ 30 ദിവസത്തെ സൗജന്യ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചു. സിംഗപ്പൂർ, മലേഷ്യ എന്നീ രാജ്യങ്ങളും മോദി സന്ദർശിക്കുന്നുണ്ട്.
#WATCH PM Narendra Modi and Indonesian President Joko Widodo fly kites at a Kite exhibition in Jakarta pic.twitter.com/pQg39OgvOZ
— ANI (@ANI) May 30, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
