സിംഗപ്പൂർ പ്രധാനമന്ത്രി ട്രംപുമായും കിമ്മുമായും കൂടികാഴ്ച നടത്തും
text_fieldsസിംഗപ്പൂർ: സിംഗപ്പൂർ പ്രധാനമന്ത്രി ലീ ഹസേൻ ലൂങ് അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായും വെവ്വേറ കൂടികാഴ്ച നടത്തും. സിംഗപ്പൂരിൽ നടക്കുന്ന ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും കൂടികാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂർ പ്രസിഡൻറ് ഇരുവരുമായും ചർച്ച നടത്തുന്നത്.
കിം ജോങ് ഉന്നുമായും ജൂൺ 10നും ട്രംപുമായി ജൂൺ 11നുമാണ് സിംഗപ്പൂർ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക. ഇരു രാഷ്ട്രനേതാക്കളും ഞാറാഴ്ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകരാജ്യങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ് സിംഗപ്പൂരിലേത്.
സിംഗപ്പൂരിലെ ഷാങ്റി ലേ ഹോട്ടലിലായിരിക്കും ഉച്ചകോടിക്കെത്തുന്ന ട്രംപ് താമസിക്കുക. സെൻറ് റിജിസ് ഹോട്ടലിലാവും കിമ്മും താമസിക്കുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
