ഇറാനിൽ 66 യാത്രക്കാരുമായി വിമാനം തകർന്നു വീണു
text_fieldsതെഹ്റാൻ: ഇറാനിൽ ആഭ്യന്തര യാത്രാവിമാനം തകർന്ന് 66 മരണം. തെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തിൽനിന്ന് ഇസ്ഫഹാൻ പ്രവിശ്യയിലെ യാസൂജ് നഗരത്തിലേക്ക് പറന്ന വിമാനം സാഗ്രോസ് മലനിരകളിൽപെട്ട ദേന പർവതത്തിൽ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 66 പേരും കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം.
യാസൂജിന് 23 കി.മീറ്ററും തലസ്ഥാനത്തുനിന്ന് തെക്കുഭാഗത്ത് 500 കി.മീറ്ററും അകലെയാണ് ‘അസീമൻ എയർലൈൻസ്’ വിമാനം തകർന്നത്. ഒരു കുട്ടി ഉൾപ്പെടെ 60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനക്കമ്പനിയുടെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മുഹമ്മദ് തബ്തബായ് പറഞ്ഞു. അപകടം നടന്നയുടൻ ദേശീയ അടിയന്തര സേവന വിഭാഗത്തിെൻറ ഹെലികോപ്റ്റർ സംഘം പുറപ്പെെട്ടങ്കിലും മോശം കാലാവസ്ഥ കാരണം ഇറങ്ങാൻ സാധിച്ചില്ല. ഇറാൻ ‘റെഡ് ക്രസൻറി’െൻറ 12 സംഘങ്ങൾ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് എൻജിനുള്ള എ.ടി.ആർ-72 വിമാനമാണ് തകർന്നത്.
വർഷങ്ങളായി ഉപരോധം നേരിട്ട ഇറാനിലെ പല വിമാനങ്ങളും കാലപ്പഴക്കമുള്ളവയോ കൃത്യമായി അറ്റകുറ്റപ്പണി നടത്താൻ പ്രയാസപ്പെടുന്ന അവസ്ഥയിലുള്ളതോ ആണ്. ഇതിനാൽ പലപ്പോഴായി വിമാനാപകടങ്ങളുണ്ടായിട്ടുണ്ട്. 2014ലുണ്ടായ വിമാനാപകടത്തിൽ 39 പേർ മരിച്ചിരുന്നു.
നിലവിൽ ‘അസീമൻ’ കമ്പനിക്ക് 36 വിമാനങ്ങളുണ്ട്. ഇതിൽ പകുതിയും 105 സീറ്റുള്ള ഡച്ച് ഫോക്കർ ഇനത്തിലുള്ളവയാണ്. ഇവരുടെ പക്കലുള്ള മൂന്ന് ബോയിങ് വിമാനങ്ങൾ 1980 മുതൽ സർവിസിലുള്ളവയാണ്. 2015ൽ ലോകശക്തികളുമായി ഇറാൻ ആണവ സംബന്ധിയായ കരാറിൽ ഒപ്പുവെക്കുേമ്പാൾ, വിമാനം വാങ്ങുന്നതിനുള്ള ഉപരോധം നീക്കുക എന്നത് പ്രധാന ഉപാധിയായിരുന്നു. ഇതേത്തുടർന്ന് ‘അസീമൻ’ കമ്പനിക്ക് 30 ബോയിങ് 737 മാക്സ് ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള കരാറിന് അന്തിമ ധാരണയായിരുന്നു. എന്നാൽ, യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ പുതിയ ഉപരോധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത് തീർച്ചപ്പെടുത്താനായിട്ടില്ല. ദേശീയ വിമാന കമ്പനിയായ ‘എയർ ഇറാന്’ 80 ബോയിങ് ജെറ്റുകളും 100 എയർ ബസ് വിമാനങ്ങളും വിൽക്കാനുള്ള തീരുമാനത്തിന് യു.എസ് ധനകാര്യ വിഭാഗം അംഗീകാരം നൽകിയിരുന്നു. ഇതിൽ ആദ്യ ബാച്ചിലുള്ള എയർ ബസ് ജെറ്റുകൾ ഇതിനകം തെഹ്റാനിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
