സ്ത്രീകൾക്കായി കറാച്ചിയിലും പിങ്ക് ടാക്സി
text_fieldsകറാച്ചി: സ്ത്രീകൾക്ക് സുരക്ഷിതമായി യാത്രസൗകര്യമൊരുക്കാൻ പാകിസ്താനിലെ കറാച്ചി നഗരവും ഒരുങ്ങുന്നു. വ്യാഴാഴ്ച മുതൽ സ്ത്രീകൾതന്നെ ഓടിക്കുന്ന പിങ്ക് ടാക്സിയിൽ സ്ത്രീകൾക്ക് ലക്ഷ്യസ്ഥാനത്തെത്താം. ഫോണിൽ വിളിച്ചോ എസ്.എം.എസ് വഴിയോ മൊബൈൽ ആപ്പിലൂടെയോ സ്ത്രീകൾക്ക് പിങ്ക് ടാക്സി പിടിക്കാം. പിങ്ക് സ്കാർഫും കറുത്ത കോട്ടും ധരിച്ച ഡ്രൈവർമാർ ഉടനെ അരികിലെത്തും. വീട്ടമ്മമാർ, വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് പിങ്ക് ടാക്സി ഡ്രൈവർമാരായി രംഗത്തെത്തിയിരിക്കുന്നത്.
കറാച്ചി അർബൻ റിസോഴ്സ് കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തിയ 55 ശതമാനം സ്ത്രീകളും മോശം പെരുമാറ്റത്തിനും ശാരീരിക അതിക്രമങ്ങൾക്കും ഇരയായിട്ടുണ്ട്്. ഇതേതുടർന്നാണ് സ്ത്രീകൾക്കു മാത്രമായി ടാക്സി നിരത്തിലിറക്കുന്നത്. അടുത്ത മൂന്നോ നാലോ മാസത്തിനുള്ളിൽ ലാഹോറിലും ഇസ്ലാമാബാദിലും പിങ്ക് ടാക്സി ഇറക്കുമെന്ന് സി.ഇ.ഒ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
