അനുവാദമില്ലാതെ സ്കൂളിൽ കയറി; ഇന്ത്യൻ ജേണലിസ്റ്റ് ശ്രീലങ്കയിൽ അറസ്റ്റിൽ
text_fieldsകൊളംബോ: അനുവാദമില്ലാതെ സ്കൂളിൽ പ്രവേശിച്ചതിന് ഇന്ത്യക്കാരനായ ഫോട്ടോ ജേണലിസ്റ്റ് ശ്രീലങ്കയിൽ അറസ്റ്റിൽ. േറായിട്ടർ ന്യൂസ് ഏജൻസിയുടെ ഡൽഹി ജേണലിസ്റ്റായ സിദ്ദിഖി അഹ്മ്മദ് ഡാനിഷ് ആണ് അറസ്റ്റിലായത്. ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയുടെ ബാക്കിപത്രം സംബന്ധിച്ച ചിത്രങ്ങളെടുക്കാൻ ശ്രീലങ്കയിൽ എത്തിയതായിരുന്നു ഇദ്ദേഹം.
നിഗോംബോ സിറ്റിയിലെ സ്കൂൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി സ്കൂളിലേക്ക് പ്രവേശിക്കുകയായിരുന്നു. അനധികൃതമായി സ്കൂൾ കാമ്പസിൽ കയറി എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. നിഗോംബോ മജിസ്ട്രേറ്റ് കോടതി ഇദ്ദേഹത്തെ മെയ് 15 വരെ റിമാൻഡ് ചെയ്തു.
സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ട കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ഇദ്ദേഹം സ്കൂളിലേക്ക് കയറിയത്. ആ സമയം സ്കൂളിലുണ്ടായിരുന്നന രക്ഷിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
250 പേർ കൊല്ലപ്പെട്ട സ്ഫോടന പരമ്പരുടെ അവശേഷിപ്പുകളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി താത്കാലികമായാണ് സിദ്ദിഖിയെ ശ്രീലങ്കയിലേക്ക് റോയിട്ടേഴ്സ് നിയോഗിച്ചിരുന്നത്.