Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏറ്റവും കൂടുതൽ നേരം...

ഏറ്റവും കൂടുതൽ നേരം ഇ​ൻ​റ​ർ​നെ​റ്റി​ൽ ഫി​ലി​പ്പീ​ൻ​സു​കാ​ർ

text_fields
bookmark_border
ഏറ്റവും കൂടുതൽ നേരം ഇ​ൻ​റ​ർ​നെ​റ്റി​ൽ ഫി​ലി​പ്പീ​ൻ​സു​കാ​ർ
cancel

ജ​ക്കാ​ര്‍ത്ത: ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന രാ​ജ്യം ഫി​ലി​പ്പീ​ൻ​ സ് ആണെന്ന്​ റിപ്പോർട്ട്​. പ്ര​തി​ദി​നം ശ​രാ​ശ​രി പ​ത്ത് മ​ണി​ക്കൂ​ര്‍ ര​ണ്ട് മി​നി​റ്റ് നേ​ര​മാ​ണ് ഫി​ലി​പ്പീ​ന്‍കാ​രു​ടെ ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗം.

താ​യ്‌​ലന്‍ഡും ഇ​ന്തോ​നേ​ഷ്യ​യും ഈ ​പ​ട്ടി​ക​യി​ലെ ആ​ദ്യ അ​ഞ്ചി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. ഹൂ​ട്ട് സ്യൂ​ട്ടും വീ​ആ​ര്‍ സോ​ഷ്യ​ലും പു​റ​ത്തു​വി​ട്ട ഡി​ജി​റ്റ​ല്‍ ഇ​ന്‍ 2019 എ​ന്ന റി​പ്പോ​ര്‍ട്ടി​ലാ​ണ് വി​വ​ര​ങ്ങ​ൾ. തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​യി​ലേ​യും ലാ​റ്റി​ന​മേ​രി​ക്ക​യി​ലേ​യും വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളാ​ണ് ഇ​ൻ​റ​ര്‍നെ​റ്റ് ഉ​പ​യോ​ഗ സൂ​ചി​ക​യി​ല്‍ മു​ന്നി​ലു​ള്ള​ത്.

ഏ​റ്റ​വും കു​റ​വ് സ​മ​യം ഇ​ൻ​റ​ര്‍നെ​റ്റി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​ത് ജ​പ്പാ​ന്‍ ആ​ണ്. പ്ര​തി​ദി​നം മൂ​ന്ന് മ​ണി​ക്കൂ​ര്‍ 45 മി​നി​റ്റ് മാ​ത്രം. ഇ​ൻ​റ​ർ​നെ​റ്റി​ൽ ക​ഴി​ഞ്ഞ വ​ര്‍ഷം കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യ രാ​ജ്യം ഇ​ന്ത്യ​യാ​ണ്. ഇ​ന്ത്യ​യി​ല്‍ 41 ശ​ത​മാ​ന​മാ​ണ് ഇ​ൻ​റ​ർ​നെ​റ്റ്​ വ​ള​ര്‍ച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:internetphilippinesworld newsinternet addiction
News Summary - Philippines tops world internet usage index with an average 10 hours a day-world news
Next Story